ക​ലി​തു​ള്ളി​യ കാ​റ്റി​ൽ കു​ട്ട​നാ​ട്ടി​ലും വ്യാ​പ​ക നാ​ശം
Thursday, August 6, 2020 10:07 PM IST
എ​ട​ത്വാ: ക​ലി​തു​ള്ളി​യ കാ​റ്റി​ലും പെ​രു​മ​ഴ​യി​ലും വ്യാ​പ​കനാ​ശം. മ​രം വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു. റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ആ​റോ​ടെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വ്യാ​പ​ക നാ​ശം സം​ഭ​വി​ച്ച​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വാ​ല​യി​ൽ റോ​യി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം മ​റി​ഞ്ഞു വീ​ണു. വാ​ല​യി​ൽ ബി.​എം. ചാ​ക്കോ​യു​ടെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു. നാ​ലാം വാ​ർ​ഡി​ൽ തോ​മ​സ് പ്ര​സാ​ദ്, പാ​ണ്ടി പോ​ച്ച തു​ണ്ട​ത്തി​ൽ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ക​ളി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. കാ​ഞ്ഞി​രം​തു​രു​ത്ത് പോ​ച്ച റോ​ഡി​ൽ വ്യാ​പ​ക​മാ​യി മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
എ​ട​ത്വ കെഎ​സ്ഇ​ബി സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്തോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. ത​ല​വ​ടി, വീ​യ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ര​കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ഓ​ണം സീ​സ​ണി​ൽ വി​ള​വെ​ടു​പ്പി​ന് നി​ർ​ത്തി​യി​രു​ന്ന ഏ​ക്ക​വാ​ഴ, പ​ട​വ​ലം, പാ​വ​ൽ, വെ​ള്ള​രി എ​ന്നി​വ​യാ​ണ് കാ​റ്റി​ൽ നി​ലം​പ​റ്റി​യ​ത്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രും, ഫ​യ​ർ​ഫോ​ഴ്സും, കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പ​ല​ സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലാ​ണ് കാ​റ്റ് കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. കാ​റ്റി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം പൂ​ർ​ണ​മാ​യി വി​ല​യി​രു​ത്തി​യി​ട്ടി​ല്ല.
ഹ​രി​പ്പാ​ട്: ചു​ഴ​ലി​ക്കാ​റ്റ് വീ​യ​പു​ര​ത്തും ചെ​റു​ത​ന​യി​ലും വ്യാ​പ​ക നാ​ശം വി​ത​ച്ചു. വീ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ആ​റ്റു​മാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ഇ​ടി​ക്കു​ള, ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പു​ത്ത​ൻ തു​രു​ത്തി​ൽ ര​വി, പു​ത്ത​ൻ തു​രു​ത്തി​ൽ ക​ബീ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. മേ​ൽ​പ്പാ​ട​ത്ത് മാ​മ​ൻ ഇ​ടി​ക്കു​ള​യു​ടെ ഓ​ട് മേ​ഞ്ഞ​തും വാ​ർ​പ്പോ​ട് കൂ​ടി​യ​തു​മാ​യ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ സ​മീ​പ​ത്തെ പു​ളി​മ​രം ഒ​ടി​ഞ്ഞു വീ​ണാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.