സി​വി​ല്‍സ​പ്ലൈസ് ക​ര്‍​ഷ​ക​ര്‍​ക്കു നെ​ല്ലി​ന്‍റെ പ​ണം ന​ല്‍​കി​യി​ല്ലെ​ന്നു പ​രാ​തി
Thursday, August 6, 2020 10:05 PM IST
മാ​ന്നാ​ര്‍: സി​വി​ല്‍ സ​പ്ലൈ​സ് വ​ക​പ്പ് നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും നെ​ല്ലി​ന്‍റെ പ​ണം ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യി​ല്ലെ​ന്നു പ​രാ​തി. പ്ര​മു​ഖ ക​ര്‍​ഷ​ക​നും ചെ​ന്നി​ത്ത​ല ഒ​മ്പ​താം ബ്ലോ​ക്ക് നെ​ല്ലു​ത്പാ​ദ​ക സ​മി​തി പാ​ട​ശേ​ഖ​ര​ത്തി​ലെ അം​ഗ​വു​മാ​യ ഐ​പ്പ് ചാ​ണ്ട​പി​ള്ള​യ്ക്കാ​ണ് ര​ണ്ടാം കൃ​ഷി ക​ഴി​ഞ്ഞ് നാ​ലു​മാ​സ​ത്തോ​ള​മാ​യി​ട്ടും നെ​ല്ലി​ന്‍റെ പ​ണം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്ക​ന്ന​ത്. ഈ ​പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഇ​റ​ക്കി​യ ര​ണ്ടാം കൃ​ഷി​യും കൊ​യ്യാ​നു​ള്ള ത​യാ​റെ​ടുപ്പി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.
എ​ന്നി​ട്ടും മ​ന്‍ വി​ള​വെ​ടു​പ്പു​തു​ക ല​ഭിക്കാ​ത്ത​താ​ണ് പ​രാ​തി​ക്കു കാ​ര​ണ​മാ​യ​ത്. സാ​ധാ​ര​ണ നെ​ല്ല് സി​വി​ല്‍​സ​പ്ലൈ​സി​നു ന​ല്‍​കി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ബാ​ങ്കു​ക​ളി​ല്‍ പ​ണം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കൃ​ഷി ചെ​യ്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​ര്‍​ക്കും പ​ണം ല​ഭി​ക്കാ​നു​ണ്ട്. ക​ര്‍​ഷ​ക​നാ​യ ഐ​പ്പ് ചാ​ണ്ട​പി​ള്ള 58 ക്വി​ന്‍റല്‍ നെ​ല്ല് ആ​ണ് സി​വി​ല്‍ സ​പ്ലൈ​സി​നു ന​ല്‍​കി​യി​രു​ന്ന​ത്.
ഒ​ന്ന​രല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു കി​ട്ടാ​നു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി കൃ​ഷി​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ചെ​ന്നി​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഐ​പ്പ് ചാ​ണ്ടപി​ള്ള.