നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, August 6, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 24,78,931 ഉം ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഹി​ത​മാ​യ 15,00,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 39,78,931 രൂ​പ ചെ​ല​വി​ൽ 38 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ ക​ള​ർ​കോ​ട് മു​ത​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് വ​രെ 19 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ 17 സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യ​ർ​ലെ​സ് മൂ​ണ്‍ ലൈ​റ്റ് കാ​മ​റ​ക​ളാ​ണി​ത്. രാ​ത്രി​കാ​ല ദൃ​ശ്യ​ങ്ങ​ളും ഇ​തി​ൽ വ്യ​ക്ത​മാ​യി പ​തി​യും. അ​പ​ക​ടര​ഹി​ത​, മാ​ലി​ന്യര​ഹി​ത അ​ന്പ​ല​പ്പു​ഴ എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് പ​റ​ഞ്ഞു.
കാ​മ​റ​യി​ൽ പ​തി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, അ​ഞ്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ, അ​ന്പ​ല​പ്പു​ഴ, പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ക്കു​ന്ന ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.​ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നും ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടു പി​ടി​ക്കാ​നും ഈ ​നി​രീ​ക്ഷ​ണ കാ​മ​റ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.