ജില്ലയിൽ 99 പേർക്കു കോവിഡ്
Thursday, August 6, 2020 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 99 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 94പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 961 ആ​യി ഉ​യ​ർ​ന്നു. 1292 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി, ബ​ഹ​റി​നി​ൽ നി​ന്നും എ​ത്തി​യ 32വ​യ​സു​ള്ള പെ​രി​ങ്ങാ​ല സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ 30വ​യ​സു​ള്ള ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി, ജ​മ്മു ആ​ൻ​ഡ് കാ​ശ്മീ​രി​ൽ നി​ന്നും എ​ത്തി​യ 31വ​യ​സു​ള്ള ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി, ഹെ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ 29വ​യ​സു​ള്ള ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ രോ​ഗ​ബാ​ധി​ത​ർ. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പ​ട്ട​ണ​ക്കാ​ട്, ചെ​ട്ടി​കാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ രോ​ഗം ബാ​ധി​ച്ച​ത്. 95 വ​യ​സു​ള്ള തു​ന്പോ​ളി സ്വ​ദേ​ശി​നി​യും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ​ട്ട​ണ​ക്കാ​ട് 39 പേ​ർ​ക്കും ചെ​ട്ടി​കാ​ട് 25 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ലും കൂ​ടാ​നാ​ണ് സാ​ധ്യ​ത.

ആ​ല​പ്പു​ഴ​യി​ൽ ആ​റു​പേ​ർ​ക്കും അ​ന്പ​ല​പ്പു​ഴ​യി​ലും പ​ള്ളി​പ്പു​റ​ത്തും തു​ന്പോ​ളി​യി​ലും നാ​ലു​പേ​ർ​ക്കു വീ​ത​വും വ​യ​ലാ​റി​ൽ ര​ണ്ടു​പേ​ർ​ക്കും. കാ​യം​കു​ളം, പാ​ണാ​വ​ള്ളി, അ​രൂ​ക്കു​റ്റി, ചെ​ത്തി, ആ​ര്യാ​ട്, പ​ല്ല​ന, വ​ണ്ടാ​നം, പെ​രു​ന്പ​ളം, പ​ള്ളി​പ്പാ​ട്, പ​ള്ളി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗ​സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒൗ​ദ്യോ​ഗി​ക​മാ​യി ന​ല്കി​യ ലി​സ്റ്റി​ലേ​തി​നേ​ക്കാ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ടു​ത​ൽ പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം. ഇ​ന്ന​ലെ 30 പേ​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്.

ഇ​തി​ൽ 21 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രും ഒ​രാ​ൾ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്.

ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടേ​ണ്ടി​വ​ന്നേ​ക്കാം. അ​തേ​സ​മയം, ഇ​ദ്ദേ​ഹം വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വ​രു​ന്ന​വ​രെ​യും കൊ​ണ്ടു​വ​രു​ന്ന ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.