നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം ക​ട​പു​ഴ​കി
Thursday, August 6, 2020 10:03 PM IST
കാ​യം​കു​ളം: എ​രു​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​വി​ലേ​ത്ത് ജം​ഗ്ഷ​നി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​ര​വും ചേ​ർ​ന്നുനി​ന്ന മാ​വും റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു. ഇ​തു​മൂ​ലം വൈ​ദ്യു​തി വി​ത​ര​ണ​വും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.
എ​രു​വ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ​ള്ളി​വേ​ട്ട​ ആ​ൽ​ത്ത​റ​യാ​യി​രു​ന്നു മാ​വി​ലേ​ത്തി​ലേ​ത്. വ​ർ​ഷ​ത്തി​ൽ ഇ​ട​വി​ട്ട് പൂ​ക്കു​ന്ന മാ​വും അ​ര​യാ​ലും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ നി​ൽ​ക്കു​ന്ന കാ​ഴ്ച ഗ്രാ​മ​ത്തി​ന് മ​നോ​ഹാ​രി​ത പ​ക​ർ​ന്നി​രു​ന്നു. എ​രു​വ ശ്രീ​കൃ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഒ​ന്പ​താം ഉ​ത്സ​വ​ദി​ന​ത്തി​ലെ പ​ള്ളി​വേ​ട്ട ​ന​ട​ക്കു​ന്ന​ത് ഈ ​ആ​ൽ​ത്ത​റ​യി​ൽ നി​ന്നാ​യി​രു​ന്നു. കാ​യം​കു​ളം രാ​ജാ​വി​ന്‍റെ കാ​ല​ഘ​ട്ട​വും മാ​വി​ലേ​ത്ത് ആ​ൽ​ത്ത​റ​യു​മാ​യി ബ​ന്ധ​മു​ള്ള​താ​യി ഐ​തി​ഹ്യ​മു​ണ്ട്.
ഏ​ക​ദേ​ശം 400 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ അ​തേ സ്ഥ​ല​ത്ത് പ​ക​രം മാ​വും​ആ​ലും വ​ച്ചു പി​ടി​പ്പി​ക്കു​വാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് നാ​ട്ടു​കാ​ർ. കാ​യം​കു​ളം അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി. തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.