കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Thursday, August 6, 2020 10:03 PM IST
കാ​യം​കു​ളം: സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടു​പേ​ർ​ക്കും, ക​ണ്ട​ല്ലൂ​ർ, ദേ​വി​കു​ള​ങ്ങ​ര, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രാ​ൾ​ക്ക് വീ​ത​വു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്കും, ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.
ഇ​തു​വ​രെ 226 പേ​ർ​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​തി​ൽ 154 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്, ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത് 72 പേ​രാ​ണ്. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 21 വാ​ർ​ഡു​ക​ൾ, കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നാ​ല്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ക​ണ്ടെയ്ൻമെന്‍റ് സോ​ണു​ക​ൾ.