ബൈ​പാ​സ്: ര​ണ്ടാം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി
Thursday, August 6, 2020 10:03 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള കു​തി​ര​പ്പ​ന്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ ഇ​ന്നാ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ജൂ​ണ്‍ 23ന് ​റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ഭാ​ഗ​മാ​യ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോണ്‍​ക്രീ​റ്റിം​ഗി​നു ശേ​ഷം ആ​രം​ഭി​ക്കേ​ണ്ട ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ഉ​പ​രി​ത​ലം ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ക​രാ​ർ ക​ന്പ​നി​ക​ൾ ആ​രം​ഭി​ച്ച​താ​യും സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നുമാണ് പ്ര​തീ​ക്ഷ​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​മ്മാ​ടി, ക​ള​ർ​കോ​ട് ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​വും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും ഓ​ഗ​സ്റ്റ് 30 ഓ​ടു​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ദേ​ശീ​യ​പാ​ത ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​റ​പ്പും ന​ല്കി​യി​ട്ടു​ണ്ട്.