പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ ക​രി​മ​ണ​ലിൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മെ​ന്ന്
Wednesday, August 5, 2020 10:17 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​വും ഗു​രു​ത​ര​മാ​യ കോ​വി​ഡ് ഭീ​ഷ​ണി​യും മൂ​ലം ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ്ര​ധാ​ന ശ്ര​ദ്ധ തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ൽ ക​ട​ത്തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് പറഞ്ഞു. തോ​ട്ട​പ്പ​ള്ളി​യി​ൽ കൂ​റ്റ​ൻ ഡ്ര​ഡ്ജ​റി​ന്‍റെ പൈ​പ്പ് ക​ട​ലി​ലേ​ക്കി​ട്ടു ക​ട​ലി​ൽനി​ന്നും വ​ൻ​തോ​തി​ൽ മ​ണ​ൽ ഖ​ന​നം ചെ​യ്ത​തി​ന്‍റെ പ്ര​ത്യാ​ഘാ​തം മൂ​ലം അ​ടു​ത്ത നാ​ളു​ക​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്തു​ണ്ടാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സു​നാ​മി​ക്കുശേ​ഷം ഇ​ത്ര​യും നാ​ശ​ന​ഷ്ടം തീ​ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​യി​ട്ടാ​ണ്. ക​ട​ലാ​ക്ര​മ​ണം ബാ​ധി​ച്ച തീ​ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ​യും ഭൂ​മി​യു​ടേ​യും താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നും കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും തോ​ട്ട​പ്പ​ള്ളി​യി​ൽ ഇ​പ്പോ​ഴു​ള്ള മ​ണ​ൽ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​ത് എ​ന്തി​നു വേ​ണ്ടി​യാ​ണെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.