ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ നീ​ട്ട​ണ​മെ​ന്ന്
Wednesday, August 5, 2020 10:16 PM IST
അ​മ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ സമർപ്പിക്കാനുള്ള സമയം തീരുന്നു. ഈ ​മാ​സം 14 വ​രെ​യാ​ണ് ഇ​തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ല​സ് വ​ണ്ണി​നു​ള്ള അ​പേ​ക്ഷ​യും അ​ക്ഷ​യ സെ​ന്‍ററു​ക​ള്‍ വ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ലൈ​ഫ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും പ്ല​സ് വ​ണ്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ല്‍ ലൈ​ഫ് പ​ദ്ധ​തി അ​പേ​ക്ഷ​ക​ര്‍​ക്ക് വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. അ​പേ​ക്ഷ ന​ല്‍​കി മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്.​ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കു മൂ​ലം പ​ല ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നും തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷാ തീയതി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്.