വി​ശ്ര​മകേ​ന്ദ്ര​ങ്ങ​ളിലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളിലും ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ
Wednesday, August 5, 2020 10:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​വി​ലു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തതു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഖ​ര​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. സൂം ​മീ​റ്റിം​ഗ് വ​ഴി​യാ​യി​രു​ന്നു യോ​ഗം. ജി​ല്ലാ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ ബി. ​ബി​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്ര​ഹാം, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​-ഓ​ർഡി​നേ​റ്റ​ർ കെ.​എ​സ്. രാ​ജേ​ഷ്, ഭൂ​ജ​ല വ​കു​പ്പ് ജി​യോ​ള​ജി​സ്റ്റ് അ​നു​രൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​നി സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി നി​ർ​മി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ പ​ബ്ലി​ക് ടോ​യ്‌ലറ്റു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ എ​ല്ലാം ലിം​ഗ​സൗ​ഹൃ​ദ​മാ​യി​ട്ടു​ള്ള ടോ​യ്‌ലറ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന രീ​തി​യി​ൽ പ്ലാ​ൻ പ​രി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന വി​വി​ധ ഖ​ര​ദ്ര​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ സം​സ്ക​ര​ണ​ത്തി​നാ​യി മ​തി​യാ​യ ശേ​ഷി​യോ​ടു കൂ​ടി​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​വി​ൽ വ​രേ​ണ്ട​തു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മി​ക​ച്ച മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ന​ല്ല 10 പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തെര​ഞ്ഞെ​ടു​ത്ത് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ​യും ജി​ല്ലാ പ​രി​സ്ഥി​തി എ​ൻ​ജി​നിയ​ർ, ഹ​രി​ത കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​റി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും കു​ള​ങ്ങ​ളു​ടെ​യും ക​നാ​ലു​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തു​വ​രെ ന​ട​ത്തി​യ​തും ന​ട​ത്തിവ​രു​ന്ന​തും ന​ട​ത്താ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ല്ലാ മാ​സ​വും പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​തൃ​കാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ​തി​ന് സ​മാ​ന​മാ​യി മ​റ്റ് 69 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​വേ​സ്റ്റ് ക​ള​ക‌്ഷ​ൻ കാ​ന്പ​യി​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ല്ലാ മാ​സ​വും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നെ അ​റി​യി​ക്ക​ണം.