കു​ട്ട​നാ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജില്ലാ ക​ള​ക്ട​ർ
Wednesday, August 5, 2020 10:13 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങി വ​രു​ന്ന​വ​ർ​ക്ക് ഇ​നി​മു​ത​ൽ ഹോം ​ക്വാ​റന്‍റൈൻ കു​ട്ട​നാ​ട്ടി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​വും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും.
ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ക​ളക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
പ്ര​ള​യസാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​നി മു​ത​ൽ ഹോം ​ക്വാ​റന്‍റൈൻ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ ഹോം ​ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും.
സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും ഇ​വി​ടേ​ക്കു വ​രു​ന്ന​വ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ക്വാ​റ​ന്‍റൈൻ സൗ​ക​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി ന​ൽ​കും. ഇ​നി​യൊ​രു പോ​സി​റ്റീ​വ് കേ​സ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. മാ​ർ​ക്ക​റ്റു​ക​ൾ, പൊ​തുസ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഫേ​സ് മാ​സ്ക്ക് ധ​രി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം.
ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ, സ്ര​വ പ​രി​ശോ​ധ​ന എ​ന്നി​വ പ്ര​തി​ദി​നം ആ​യി​രം വീ​ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കൂ​ടു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ര​ണ്ടു മൊ​ബൈ​ൽ ആം​ബു​ല​ൻ​സു​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കും. ഇ​തോ​ടെ ജി​ല്ല​യി​ൽ ഒ​ന്പ​ത് മൊ​ബൈ​ൽ ആം​ബു​ല​ൻ​സു​ക​ളാ​ണ് ഉ​ണ്ടാ​കു​ക.
കൂ​ടു​ത​ൽ കി​യോ​സ്കു​ക​ളും ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കും. ജി​ല്ല​യി​ലെ കൂ​ടു​ത​ൽ സി​എ​ഫ്എ​ൽ​റ്റിസി​ക​ളി​ൽ ജീ​വ​ന​ക്കാ​രെ ഉ​ട​ൻ നി​യോ​ഗി​ക്കാ​നും നി​ർ​ദേശം ന​ൽ​കി. യോ​ഗ​ത്തി​ൽ എ​ഡി​എം ജെ. ​മോ​ബി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്ര​ഹാം, ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ ശ്രീ​കു​മാ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.