മ​രു​ന്നു​ വാ​ങ്ങാ​ൻ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന് റേ​ഷ​ന​രി വി​ൽ​ക്കേ​ണ്ട
Tuesday, August 4, 2020 10:45 PM IST
അ​ന്പ​ല​പ്പു​ഴ: മ​രു​ന്നുവാ​ങ്ങാ​നാ​യി ഇ​നി മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന് റേ​ഷ​ന​രി വി​ൽ​ക്കേ​ണ്ട. സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം കൊ​ണ്ട് നി​ത്യവ​രു​മാ​ന​ത്തി​നാ​യി മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന് ചെ​റി​യ ക​ട സ്വ​ന്ത​മാ​യി. കാ​ക്കാ​ഴ​ത്ത് അ​രീ​പ്പു​റ​ത്ത് വീ​ട്ടു​ട​മ​യു​ടെ ന​ല്ല മ​ന​സു​കൊ​ണ്ട് ക​ഴി​യു​ന്ന മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​നാ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​ണ്ടാ​നം വാ​ണി​യംപ​റ​ന്പി​ൽ സ​ലിം ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​യ ഭാ​ര്യ ഷ​മീ​മ​യ്ക്കും ഹൃ​ദ്‌രോഗി​യാ​യ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​നും മ​രു​ന്നുവാ​ങ്ങാ​ൻ മാ​സം ന​ല്ല തു​ക​യാ​ണ് വേ​ണ്ടിവ​രു​ന്ന​ത്. വ​രു​മാ​ന​മൊ​ന്നു​മി​ല്ലാ​ത്ത ​കു​ടും​ബം മ​രു​ന്നു​ വാ​ങ്ങാ​നാ​യാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന റേ​ഷ​ന​രി വി​ൽ​ക്കു​ന്ന​ത്. ഇ​തു ശ്ര​ദ്ധ​യി​ൽപ്പെട്ട പൊ​തുപ്ര​വ​ർ​ത്ത​ക​ൻ നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് കു​റ​വ​ൻ​തോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​നാ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ട​മ​യും പ്ര​വാ​സി​യു​മാ​യ സ​ലിം മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​ന് സ്ഥി​രവ​രു​മാ​ന​മാ​യി സ്റ്റേ​ഷ​ന​റിക്കട ന​ൽ​കി​യ​ത്. കാ​ക്കാ​ഴം പു​തു​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന​രി​കി​ലാ​ണ് ക​ട തു​ട​ങ്ങി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു.​എം. ക​ബീ​ർ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.