ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്പോ​ഴും ഗോ​പു​വി​ന് സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് നേ​ടി​യ സ​ന്തോ​ഷം
Tuesday, August 4, 2020 10:45 PM IST
മാ​ങ്കാം​കു​ഴി: ഡ​ൽ​ഹി​യി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച മു​ന്പ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ഗോ​പു​വി​നെ തേ​ടി​യെ​ത്തി​യ​ത് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലെ റാ​ങ്ക് നേ​ട്ട​ത്തി​ന്‍റെ വാ​ർ​ത്ത. മാ​വേ​ലി​ക്ക​ര മാ​ങ്കാംകു​ഴി പു​തി​യ​വീ​ട്ടി​ൽ തെ​ക്കേ​തി​ൽ റി​ട്ട. കെഎ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ന്‍റെ​യും മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ് മാ​സ്റ്റ​ർ സു​ഷ​മാ​ദേ​വി​യു​ടെ​യും മ​ക​നാ​യ ഗോ​പു ആ​ർ. ഉ​ണ്ണി​ത്താ​നാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 346-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്.
കേ​ര​ള​ത്തി​ൽനി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ മ​ല​യാ​ളി​ക​ളി​ൽ 24 റാ​ങ്കാ​ണ്. ദീ​പു ക്വാ​റന്‍റൈ​നി​ലാ​യ​തി​നാ​ൽ വീ​ട്ടു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. അ​തി​നാ​ൽ ഗോ​പു​വി​നു​ള്ള അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ല്ലാം ഫോ​ണി​ലൂ​ടെ​യാ​ണ്. മാ​വേ​ലി​ക്ക​ര ബി​ഷ​പ്മൂ​ർ വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ല​സ്ടു പ​ഠ​ന​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ബി​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പാ​സാ​യ​ശേ​ഷം ഒ​റാ​ക്കി​ൾ എ​ന്ന സോ​ഫ്റ്റ്‌വെയർ ക​ന്പ​നി​യി​ൽ ജോ​ലി​യും നോ​ക്കി. തു​ട​ർ​ന്ന് ജോ​ലി രാ​ജിവ​ച്ച് ഗേ​റ്റി​ന് കോ​ച്ചിം​ഗി​ന് പോ​വു​ക​യും അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 48-ാ മ​ത് റാ​ങ്ക് ല​ഭി​ക്കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു ഐ​ഐ​എ​സ്ഇ​യി​ൽ എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​നു പോ​കു​ക​യും പി​ന്നീ​ട് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യി​ൽ ചേ​രു​ക​യു​മാ​യി​രു​ന്നു.
ആ​ദ്യ ര​ണ്ടു​ത​വ​ണ സി​വി​ൽ സ​ർ​വീ​സ് മെ​യി​ൻ പ​രീ​ക്ഷ എ​ഴു​തി എ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്നാം അ​വ​സ​ര​ത്തി​ലാ​ണ് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 346 റാ​ങ്കോ​ടെ ഗോ​പു സി​വി​ൽ സ​ർ​വീ​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ദീ​പു​വാ​ണ് സ​ഹോ​ദ​ര​ൻ.