തു​റ​വൂ​രി​ലെ സി​ഗ്ന​ൽ സം​വി​ധാ​നം വീ​ണ്ടും ത​ക​രാ​റി​ൽ
Tuesday, August 4, 2020 10:45 PM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ തി​ര​ക്കു​ള്ള തു​റ​വൂ​ർ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ലൈ​റ്റി​ൽ മ​ഞ്ഞ ലൈ​റ്റ് ഇ​ല്ലാ​ത്ത​ത് ഡ്രൈ​വ​ർ​മാ​രെ വ​ല​യ്ക്കു​ന്നു. പ​ച്ച വെ​ളി​ച്ചം ക​ണ്ട് മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തി​നി​ടെ മ​ഞ്ഞ തെ​ളി​യാ​തെ പൊ​ടു​ന്ന​നെ ചു​വ​പ്പ് തെ​ളി​യു​ന്പോ​ൾ ഡ്രൈ​വ​ർ​മാ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​വു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ന്നു.
നി​ർ​ദ്ദി​ഷ്ട തു​റ​വൂ​ർ-പ​ന്പ പാ​ത​യി​ൽനി​ന്നു ദേ​ശീ​യപാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് സി​ഗ്ന​ൽ ലൈ​റ്റി​ലെ അ​പാ​ക​ത കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. പ​ച്ച ലൈ​റ്റ് തെ​ളി​ഞ്ഞു സെ​ക്ക​ൻ​ഡു​ക​ൾ​ക്കി​ടെ പെ​ട്ടെ​ന്ന് ചു​വ​പ്പ് തെ​ളി​യും. യ​ഥാ​ക്ര​മം പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് ലൈ​റ്റു​ക​ൾ തെ​ളി​യു​ക​യാ​ണ് വേ​ണ്ട​ത്. നി​റു​ത്താ​നും യാ​ത്ര തു​ട​രാ​നു​മു​ള്ള ത​യാ​റെ​ടു​പ്പി​നാ​ണ് മ​ഞ്ഞ തെ​ളി​യു​ന്ന​ത്.
പ​ച്ച സി​ഗ്ന​ൽ ക​ണ്ട് മു​ന്നോ​ട്ട് എ​ടു​ക്ക​വേ പെ​ട്ടെ​ന്ന് ചു​വ​പ്പ് തെ​ളി​യു​ന്പോ​ൾ റോ​ഡി​നു ന​ടു​വി​ൽ നി​ർ​ത്തേ​ണ്ടിവ​രു​ന്ന​ത് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​താ​യാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി. ക​വ​ല​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രെ വ​ല​യ്ക്കു​ന്ന സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു. നാ​ലു വ​ശ​ത്തു നി​ന്നും റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ക​വ​ല​യാ​ണ് തു​റ​വൂ​ർ ജം​ഗ്ഷ​ൻ. കെ​ൽ​ട്രോ​ണ്‍ ക​ണ്‍​ട്രോ​ൾ​സി​നാ​ണ് ട്രാ​ഫി​ക് സി​ഗ്ന​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ചു​മ​ത​ല​യു​ള്ള​ത്. തു​റ​വൂ​ർ ക​വ​ല​യി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ഗു​രു​ത​ര പ്ര​ശ്ന​മാ​ണ്. സി​ഗ്ന​ലി​ലെ അ​പാ​ക​ത അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​ൽ​ട്രോ​ണി​ന് ഉ​ട​ൻ ക​ത്തു​ന​ൽ​കു​മെ​ന്ന് കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.