ഹ​രി​തക​ർ​മ​സേ​ന​യു​ടെ ഓ​ഫീ​സ് പ്രവർത്തനമാരംഭിച്ചു
Tuesday, August 4, 2020 10:42 PM IST
ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഹ​രി​തക​ർ​മ​സേ​ന​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ കോം​പ്ല​ക്സി​ൽ സ​ജ്ജീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ജി​മ്മി കൈ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് ഹ​രി​ത ക​ർ​മ​സേ​നാ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടാ​ൻ സ​ഹാ​യ​ക​ര​മാ​കുമെന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്ലി റാ​ണി, അ​ജി​ത്, വാ​ർ​ഡ് മെ​ംബർ​മാ​രാ​യ അ​ജി​ത്കു​മാ​ർ, സാ​ബു, ബി​നു ഷാം​ജി, സൂ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ഹ​നഗ​താ​ഗ​തം
ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ല​പ്പു​ഴ നി​ര​ത്ത് ഉ​പ​വി​ഭാ​ഗം ഓ​ഫീ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള അ​ന്പ​ല​പ്പു​ഴ ബ്രാ​ഞ്ച് റോ​ഡി​ൽ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മു​ത​ൽ ഇ​ർ​ഷാ​ദ് മു​സ്‌ലിം പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഓ​ട​യു​ടെ പ്ര​വൃ ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ൽ കൂ​ടി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ആ​റു​മു​ത​ൽ ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ച​താ​യി അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.