ജ​ല​ജീ​വ​ൻ മി​ഷ​ൻ: 21 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 42.51 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Tuesday, August 4, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജ​ല​ജീ​വ​ൻ മി​ഷ​ൻ സ​ന്പൂ​ർ​ണ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 42.51 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. 21 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. എ​ഡി​എം ജെ. ​മോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന ജി​ല്ലാ​ത​ല ക​മ്മി​റ്റി​യി​ലാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
44 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും പൈ​പ്പുവ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​യു​ടെ 45 ശ​ത​മാ​നം തു​ക കേ​ന്ദ്ര ഫ​ണ്ടും 30 ശ​ത​മാ​നം തു​ക സം​സ്ഥാ​ന ഫ​ണ്ടും 15 ശ​ത​മാ​നം തു​ക ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും 10 ശ​ത​മാ​നം തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് ഒ​ടു​ക്കേ​ണ്ട​ത്. യോ​ഗ​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി, പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ. ​ഷീ​ജ, അ​സി​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ശി​ഹാ​ബു​ദ്ദീ​ൻ, മറ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.