ഐ​ടി​ബി​പി: സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ൾ പു​തു​താ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത്
Tuesday, August 4, 2020 10:42 PM IST
ആ​ല​പ്പുഴ: ഐ​ടി​ബി​പി​യി​ൽ ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച പു​തി​യ കേ​സു​ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും പു​തു​താ​യി വ​ന്ന ടീ​മം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. റൊ​ട്ടേ​ഷ​ണ​ൽ ചേ​ഞ്ച് ഓ​വ​റി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ ഏ​ഴി​ന് പു​തി​യ 50 ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ എ​ത്തി.
ജൂ​ലൈ ഏ​ഴി​ന് ജ​ല​ന്ധ​റി​ൽ നി​ന്നു​മെ​ത്തി​യ അ​ന്പ​തു​പേ​രെ​യും പാ​ല​മേ​ൽ ശ​ബ​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വ്യ​ക്തി​ഗ​ത ക്വാ​റ​ന്‍റൈനി​നാ​യി ബു​ദ്ധ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലേ​ക്ക് ഇ​വ​രെ മാ​റ്റി. ഇ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ന​ട​ത്തു​ക​യും ഇ​വ​രി​ൽ 35 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റി​വ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന ആ​റ് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വ് ആ​ണ്. ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല​യി​ലെ​ത്തി​യ​തു മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്കപ്പെടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​ന്പി​ലേ​ക്ക് പു​തു​താ​യി ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​യ്ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഐ​ടി​ബി​പി അ​ധി​കൃ​ത​രോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.