പെ​രു​ന്പ​ളം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഇ​നി കു​ടും​ബാ​രോ​ഗ്യകേ​ന്ദ്രം
Monday, August 3, 2020 10:35 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മെ​ന്ന പ​ദ​വി ന​ൽ​കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ 102 കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റേതും ന​ട​ന്ന​ത്.

ജി​ല്ല​യി​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​കു​ന്ന ആ​ദ്യ​ത്തെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ആ​ണ് പെ​രു​ന്പ​ള​ത്തേ​ത്. ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ർ​ദ്രം പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി​മു​ത​ൽ ല​ഭ്യ​മാ​കും. എ​ൻ​എ​ച്ച്എം വ​ഴി 17.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചു. ഡെ​ന്‍റ​ൽ യൂ​ണി​റ്റ്, കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണം, ഐപി, ഒപി, ആ​ധു​നി​ക രീ​തി​യി​ലു​ള്ള ലാ​ബ്, ഇ​സി​ജി, ഫാ​ർ​മ​സി മു​ത​ലാ​യ​വ​യു​ടെ സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ൽപ്പെടും.

നി​ല​വി​ൽ ആ​റു​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച ഈ​വ​നിം​ഗ് ഒ​പി​യി​ലെ ഒ​രു ഡോ​ക്ട​റും ഉ​ൾ​പ്പെ​ടെ ഏ​ഴു​ഡോ​ക്ട​ർ​മാ​ർ, അ​ഞ്ചു സ്റ്റാ​ഫ് ന​ഴ്സ്, ര​ണ്ടു ഫാ​ർ​മ​സി​സ്റ്റ്, ര​ണ്ട് ടെ​ക്നീ​ഷൻ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണ്. ദ്വീ​പ് പ​ഞ്ചാ​യ​ത്താ​യ പെ​രു​ന്പ​ള​ത്ത് 13 വാ​ർ​ഡു​ക​ളി​ലാ​യി പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം ജ​ന​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പെ​രു​ന്പ​ളം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ഷി​ബു, പ​ഞ്ചാ​യ​ത്തം​ഗം പി.​ഡി. സ​ജീ​വ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ഷാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.