എടത്വ: കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ തകഴി പഞ്ചായത്ത് കേളമംഗലം ഏഴാം വാർഡിൽ ട്രോൾ കേളമംഗലം എന്ന യുവാക്കളുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കേളമംഗലം ബിവറേജ്, ക്ഷേത്രങ്ങൾ, പള്ളി, ബസ്സ്റ്റോപ്പ്, റേഷൻകട, പലചരക്കുകട, മീൻകട എന്നിവ അണുനശീകരണം ചെയ്തു. വാർഡ് മെംബർ ജെസി ജയിംസ്, ജസ്റ്റിൻ പൂമംഗലം, വികാസ് ദേവൻ, അർജുൻ മോഹൻ, അജിത്ത് അപ്പു, വൈശാഖ് സതീശൻ, ജിത്തു സേവ്യർ, അഭിരാജ്, മോനിച്ചൻ പൂമംഗലം, സുബിൻ പി, ബിനീഷ്. യു, സജിൻ, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി.
കുടിവെള്ള വിതരണ പദ്ധതി
എടത്വ: നെടുമുടി പഞ്ചായത്ത് പതിനാലാം വാർഡിൽ ചെന്പുംപുറം ചാവേലിത്തറ മുതൽ മുപ്പത്താറിൽ വഴി തൊണ്ണൂറിൽചിറ വരെ നടത്തിയ കുടിവെള്ള വിതരണ പദ്ധതി ജില്ലാ പഞ്ചായ
ത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും 7.80 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജെസിബി ഉപയോഗിച്ച് 1500 മീറ്റർ നീളത്തിൽ മൂന്ന് ഇഞ്ച് പൈപ്പ് സ്ഥാപിക്കുകയായിരുന്നു. ചെന്പുംപുറം തെക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി. നെടുമുടി പഞ്ചായത്തംഗം പുഷ്പാ പണിക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി മന്മഥൻ, എൻ.എസ്. കുഞ്ഞുമോൻ, മുരളീധരൻപിള്ള, ഷാജി എന്നിവർ പ്രസംഗിച്ചു.