കാ​മ​റക​ൾ പ​ണി​മു​ട​ക്കി; മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു
Monday, August 3, 2020 10:35 PM IST
പൂ​ച്ചാ​ക്ക​ൽ: കാ​മ​റ​ക​ൾ ക​ണ്ണ​ട​ച്ചു.​റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു.​ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് റോ​ഡ​രി​ലും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത്.​

തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കു​ന്ന​ത്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ​ഹ​രി​ത പ​ഞ്ചാ​യ​ത്ത് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​

ഇ​തുവ​ഴി രാ​ത്രി​യു​ടെ മ​റ​വി​ൽ റോ​ഡ​രി​കി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​മാ​യി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കും എ​ന്നാ​യി​രു​ന്നു പ​ദ്ധ​തി.​ പൂ​ച്ചാ​ക്ക​ലിൽ ര​ണ്ടു പാ​ല​ങ്ങ​ളി​ൽ, മാ​ക്കേ​ക്ക​വ​ല, ചി​റ​യ്ക്ക​ൽ, ജ​പ്പാ​ൻ ശു​ദ്ധ​ജ​ല വി​ത​ര​ണ കേ​ന്ദ്രം, ശാ​ന്തി​ക്ക​വ​ല, പി.​എ​സ്. ക​വ​ല, വ​ല്ലാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് കാമ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ ജ​ന​ജീ​വി​ത​ത്തി​നു യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​യി​രു​ന്നു.​

പ​രാ​തി​ക​ൾ പ​തി​വാ​യി​ട്ടും മാ​ലി​ന്യം ത​ള്ള​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു.​ ​തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​മ​ന ചു​ടു​കാ​ട്ടും​പു​റം റോ​ഡി​ൽ വ​ല്യാ​റ​ഭാ​ഗ​ത്ത് റോ​ഡി​ലും സ​മീ​പ​ത്തെ തോ​ട്ടി​ലു​മാ​യി സാ​മൂ​ഹ്യവി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളിയ​തി​നെ​തി​രേ പ​രി​സ​ര​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത്ഓഫീസിനു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു.​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കെ​ൽ​ട്രോ​ണ്‍ ക​ന്പ​നി​ക്കാണ് കാ​മ​റ​ക​ൾ സ്ഥാപിക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല. കെഎ​സ്ഇബി​യി​ൽ അ​ട​യ്ക്കേണ്ട​തു​ൾ​പ്പ​ടെ 39 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തുക.​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളു​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളൽ പ​തി​വാ​യി​ട്ടു​ണ്ട്.​

ക​ക്കൂ​സ് മാ​ലി​ന്യം, ഹോ​ട്ട​ൽ, മ​ത്സ്യ​മാ​ലി​ന്യം ഉ​ൾ​പ്പെടെയു ള്ളവയാണ് ഇവിടങ്ങളിൽ കൂടുതലായി ത​ള്ളു​ന്ന​ത്.​

കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​സ്ഥാ​പി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം കെ​ൽ​ട്രോ​ണി​ൽ നി​ന്നും വി​ദ​ഗ്ധർ എ​ത്താ​നു​ണ്ടെ​ന്നും കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ൽ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ മൂ​ല​മാ​ണ് താ​മ​സം വ​രു​ന്ന​തെ​ന്നും തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് പ​റ​ഞ്ഞു.