ജില്ലയിൽ 101 പേ​ർ​ക്കു കോവി​ഡ്
Monday, August 3, 2020 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 101 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്തു​പേ​ർ വി​ദേ​ശ​ത്ത് നി​ന്നും ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 85 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ 47 വ​യ​സു​ള്ള മു​ള​ക്കു​ഴ സ്വ​ദേ​ശ, പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി, സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ ചേ​ർ​ത്ത​ല സ്വ​ദേ​ശി, 56 വ​യ​സു​ള്ള ചു​ന​ക്ക​ര സ്വ​ദേ​ശി, 44 വ​യ​സു​ള്ള ഇ​ര​വു​കാ​ട് സ്വ​ദേ​ശി​നി, 45 വ​യ​സു​ള്ള നൂറ​നാ​ട് സ്വ​ദേ​ശി, അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 52 വ​യ​സു​ള്ള പു​ന്ന​പ്ര സ്വ​ദേ​ശി​നി, മ​സ്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പു​ന്ന​പ്ര സ്വ​ദേ​ശി, ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ 46 വ​യ​സു​ള്ള ആ​ല​പ്പു​ഴ സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ വെ​ണ്‍​മ​ണി സ്വ​ദേ​ശി, ബോം​ബെ​യി​ൽ നി​ന്നും എ​ത്തി​യ 55 വ​യ​സു​ള്ള ചി​ങ്ങോ​ലി സ്വ​ദേ​ശി, 52 വ​യ​സു​ള്ള ചി​ങ്ങോ​ലി സ്വ​ദേ​ശി​നി, സി​ക്കി​മി​ൽ നി​ന്നു​മെ​ത്തി​യ ആ​ല സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മെ​ത്തി​യ ത​ക​ഴി സ്വ​ദേ​ശി, കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും എ​ത്തി​യ 42 വ​യ​സു​ള്ള അ​രൂ​ക്കു​റ്റി സ്വ​ദേ​ശി, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ 54 വ​യ​സു​ള്ള വെ​ണ്‍​മ​ണി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി കോ​വി​ഡ് ബാ​ധി​ച്ച​വ​ർ.
21 ചെ​ട്ടി​കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും 14 ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ​ക്കും ഒ​ന്പ​ത് നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ​ക്കും ഏ​ഴ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കും ആ​റ് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ആ​റ് പെ​രു​ന്പ​ളം സ്വ​ദേ​ശി​ക​ൾ​ക്കും അ​ഞ്ച് പു​ന്ന​പ്ര സ്വ​ദേ​ശി​ക​ൾ​ക്കും നാ​ല് ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ൾ​ക്കും മൂ​ന്നു​പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ൾ​ക്കും മൂ​ന്ന് അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ​ക്കും ര​ണ്ടു​വാ​വ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ഒ​ന്നു​വീ​തം ത​ണ്ണീ​ർ​മു​ക്കം, ക​ണി​ച്ചു​കു​ള​ങ്ങ​ര, വാ​ര​ണം, പാ​ണാ​വ​ള്ളി, മു​ഹ​മ്മ സ്വ​ദേ​ശി​ക​ൾ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ആ​കെ 773പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 1147പേ​ർ രോ​ഗ​മു​ക്ത​രാ​യി.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 50 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 43 പേ​ർ​ക്ക് സ​ന്പ​ർ​ക്കം വ​ഴി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​വ​രാ​ണ്. മൂ​ന്നു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​ണ്. ഒ​രാ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും മ​റ്റൊ​രാ​ൾ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്.


കാ​യം​കു​ള​ത്ത് ഇ​ന്ന​ലെ ആ​ർ​ക്കും
കോ​വി​ഡ് പോസിറ്റീവില്ല

കാ​യം​കു​ളം: സ​മ്പ​ർ​ക്കം വ​ഴി കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ലാ​ത്ത​ത് ആ​ശ്വാ​സ​മാ​യി.​ ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ചു പേ​ർ​ക്കും ചെ​ട്ടി​കു​ള​ങ്ങ​ര, ദേ​വി​കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോരുത്തർക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.​ ഇ​തു​വ​രെ 204 പേ​ർ​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ 140 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 4,7,9 എ​ന്നി​വി​ട​ങ്ങ​ൾ ഇ​പ്പോ​ഴും മ​ണ്ഡ​ല​ത്തി​ലെ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.