കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Monday, August 3, 2020 10:35 PM IST
ഹ​രി​പ്പാ​ട്: മോ​ഷ​ണ പ​ര​മ്പ​ര​യി​ലെ പ്ര​തി​യെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ട്ട താ​മ​ല്ലാ​ക്ക​ൽ, ക​രു​വാ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി വ​ർ​ഷ​ങ്ങളായി മോ​ഷ​ണം ന​ട​ത്തി വ​ന്ന​യാ​ളി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ മാ​ണി​ക്കോ​ത്ത് അ​ജി​ത് തോ​മ​സി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
താ​മ​ല്ലാ​ക്ക​ൽ, ക​രു​വാ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തു​റ​ന്നി​ട്ട ജ​നാ​ല​ക​ളി​ലൂ​ടെ​യും ജ​നാ​ല​ക​ൾ തി​ക്കി​ത്തു​റ​ന്നും ഉ​റ​ങ്ങിക്കിട​ക്കു​ന്ന കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും സ്വ​ർ​ണാഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം ന​ട​ത്തി​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ 2015 മു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ പ്ര​ദേ​ശ​ങ്ങ​ളി​ലെ മോ​ഷ​ണ പ​ര​മ്പ​ര​യി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് ഓ​പ്പ​റേ​ഷ​ൻ നൈ​റ്റ് റൈ​ഡ​ർ എ​ന്ന​പേ​രി​ൽ പ​ദ്ധ​തി രൂ​പീകരിച്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരുന്നു.
പ്ര​തി എ​റ​ണാ​കു​ള​ത്ത് ഫ്ളാ​റ്റി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ക​യാ​ണ്. ക​രു​വാ​റ്റ​യി​ലെ സ​മ്പ​ന്ന കു​ടും​ബാ​ംഗ​മാ​ണ് ഇ​യാ​ൾ. ആ​ദ്യ മോ​ഷ​ണം 2015ൽ ​അ​ടു​ത്ത ബ​ന്ധു വീ​ട്ടി​ൽ ഓ​ട് പൊ​ളി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു കൊ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റി. എ​റ​ണാ​കു​ള​ത്തു നി​ന്നും മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ നാ​ട്ടി​ൽ വ​ന്ന് മോ​ഷ​ണം ന​ട​ത്തി തി​രി​കെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു പ​തി​വ്. മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​റ​ണാ​കു​ള​ത്തും ആ​ല​പ്പു​ഴ​യി​ലു​മു​ള്ള സ്വ​ർ​ണക്ക​ട​ക​ളി​ൽ വി​റ്റി​ട്ടു​ണ്ട്. കാ​യം​കു​ളം ഡിവൈ​എ​സ്പി അ​ല​ക്സ് ബേ​ബി, മാ​വേലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​നോ​ദ് കു​മാ​ർ, ഹ​രി​പ്പാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ഫ​യാ​സ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഇ​ല്യാ​സ്. വൈ, ​എഎ​സ്ഐ സ​ന്തോ​ഷ് കു​മാ​ർ, ​സീ​നി​യ​ർ സി.​പി.​ഒ ഉ​ണ്ണി കൃ​ഷ്ണപി​ള്ള, സി.​പി.​ഒമാ​രാ​യ മു​ഹ​മ്മ​ദ് ഷ​ഫി​ഖ്, അ​രു​ൺ ഭാ​സ്ക​ർ, ഹ​രി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, നി​ഷാ​ദ്.​എ, പ്രേം​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.