ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ന​​യ​ത്തി​ലെ ആ​​ശ​​ങ്ക​​ക​​ൾ ദൂ​​രീ​​ക​​രി​​ക്ക​​ണം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Monday, August 3, 2020 10:32 PM IST
ചങ്ങ​​നാ​​ശേ​​രി: സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ​​ത്തി​​ന് അ​​മി​​ത പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ക​​യും മ​​ഹ​​ത്താ​​യ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത​​യെ നി​​രാ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യം ആ​​ശ​​ങ്ക​​ക​​ൾ ദൂ​​രി​​ക​​രി​​ച്ച​​ശേ​​ഷ​​മേ ന​​ട​​പ്പി​​ലാ​​ക്കാ​​വൂ​വെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ദേ​​ശീ​​യ ന​​യം ആ​​വി​​ഷ്ക്ക​​രി​​ക്കു​​ന്പോ​​ൾ ന​​ട​​ത്തേ​​ണ്ട ച​​ർ​​ച്ച​​ക​​ളും ആ​​ശ​​യ​​കൈ​​മാ​​റ്റ​​ങ്ങ​​ളും നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണ്. സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും കേ​​ന്ദ്ര​​ത്തി​​നും അ​​വ​​കാ​​ശ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്ന ക​​ണ്‍​ക​​റ​​ന്‍റ് ലി​​സ്റ്റി​​ൽ​നി​​ന്നു വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​വാ​​നു​​ള്ള​ശ്ര​​മം നി​​ഷേ​​ധാ​​ത്മ​​ക​​മാ​​ണെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.
പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​യി പാ​​റ​​പ്പു​​റം, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, സൈ​​ബി അ​​ക്ക​​ര, ആ​​നീ​​സ് ജോ​​ർ​​ജ്, അ​​ച്ചാ​​മ്മ യോ​​ഹ​​ന്നാ​​ൻ, ജോ​​സ് ജോ​​ണ്‍ വെ​​ങ്ങാ​​ന്ത​​റ, പ്ര​​ഫ. ജ​​ൻ​​സ​​ൻ ജോ​​സ​​ഫ്, അ​​ഡ്വ. പി.​​പി. ജോ​​സ​​ഫ്, ജോ​​സ് പാ​​ല​​ത്തി​​നാ​​ൽ, ബാ​​ബു വ​​ള്ള​​പ്പു​​ര, ടോ​​ണി കോ​​യി​​ത്ത​​റ, ബി​​ജു സെ​​ബാ​​സ്റ്റ്യ​ൻ, ഷെ​​യ്ൻ ജോ​​സ​​ഫ്, സോ​​ജ​​ൻ തോ​​മ​​സ്, ഷീ​​ന ജോ​​ജി, ത​​ങ്ക​​ച്ച​​ൻ പൊ​ന്മാ​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.