കു​ട്ട​നാ​ട്ടി​ലെ കി​ട​പ്പു​രോ​ഗി​ക​ളെ മാ​റ്റിപ്പാ​ർ​പ്പി​ക്കു​മെ​ന്ന് ക​ള​ക്ട​ർ
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് കി​ട​പ്പു​രോ​ഗി​ക​ളാ​യ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​വ​ശ്യ​മു​ള്ള​യാ​ളു​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. കു​ട്ട​നാ​ട് താ​ലൂ​ക്ക്, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
കി​ട​പ്പു​രോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന പ​ക്ഷം, ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യും മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ ഒ​രു ഭാ​ഗം മാ​റ്റി​വ​യ്ക്കും. ബാ​ത്ത് അ​റ്റാ​ച്ച്ഡ് സൗ​ക​ര്യ​മു​ള്ള മു​റി​ക​ൾ ഇ​വ​ർ​ക്കാ​യി വേ​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണി​ത്.
മ​ഴ ക​ന​ക്കു​ന്ന​തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെഎസ്ഇ​ബി, ഫ​യ​ർ ഫോ​ഴ്സ്, പോ​ലീ​സ്, ആ​രോ​ഗ്യം വി​ഭാ​ഗം, കെഎ​സ്ആ​ർ​ടി​സി, സ​ന്ന​ദ്ധ സേ​വ​ക​ർ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തും. മ​ഴ​ക്കാ​ല ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കും. കു​ട്ട​നാ​ട്ടി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കെ​മി​ക്ക​ൽ ഇ ​ടോ​യ്​ലെ​റ്റു​ക​ൾ എ​ത്തി​ക്കാ​നും ന​ട​പ​ടി​ക​ളെ​ടു​ക്കും. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺട്രോൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ണ്. ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ കെഎസ്ഇ​ബി-​ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി അ​ഗ്നി ശ​മ​ന സേ​നാ വി​ഭാ​ഗ​ത്തി​നാ​വ​ശ്യ​മാ​യ കു​ടൂ​ത​ൽ മോ​ട്ടോ​ർ പ​ന്പു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും യോ​ഗം വി​ല​യി​രു​ത്തി. സ്വാ​ബ് പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​യി ന​ട​ത്തും. ക്യാ​ബി​ൻ തി​രി​ച്ച ടാ​ക്സി​ക​ൾ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യു​ള്ള വാ​നു​ക​ളെ അ​നു​ഗ​മി​ക്കും. സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വാ​നു​ക​ളു​ടെ സ​മീ​പ​ത്തേ​ക്കും തി​രി​ച്ച് വീ​ട്ടി​ലേ​ക്കും ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​രെ കൊ​ണ്ടു പോ​കു​ന്ന​തി​നാ​യാ​ണ് ഈ ​ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ജി​ല്ല പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്രാ​ഹം, ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.