ചേർത്തലയിൽ ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു പേർക്കു കോവിഡ്
Sunday, August 2, 2020 10:08 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കോവി​ഡ് രോഗം സ്ഥി​രീ​ക​ര​ിച്ചു. ന​ഗ​ര​സ​ഭ 22, 24 വാ​ർ​ഡു​ക​ളി​ലാ​യി ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു പേർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ട​ര വ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. 71 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ട​ക്ക​ര​പ്പ​ള്ളി​യി​ലും ചേ​ർ​ത്ത​ല തെ​ക്കി​ലും ഭീ​തി​യൊ​ഴി​ഞ്ഞി​ട്ടി​ല്ല. ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ക​ഴു​ന്നാ​രം കോ​ള​നി​യി​ൽ ഒ​രു വീ​ട്ടി​ലെ നാ​ലു​പേ​ർ​ക്ക​ട​ക്കം ആ​റു പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. കോ​ള​നി​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി 117 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റു പേ​രിൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല തെ​ക്കി​ൽ ര​ണ്ടും മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി മൂ​ന്നു കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.