ഫാ​ക്ട​റി​ ജോലിക്കാർക്ക് മാ​സ്കും കൈ​യു​റ​ക​ളും ന​ല്‍​ക​ണം
Sunday, August 2, 2020 10:08 PM IST
ആ​ല​പ്പുഴ: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​മ്പ​നി​ക​ള്‍, വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ച്ചുതു​ട​ങ്ങു​മ്പോ​ള്‍ കോ​വി​ഡ് 19 ന്‍റെ ​ഭാ​ഗ​മാ​യി പാ​ലി​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ഴി​വ​തും മെ​ഡി​ക്ക​ല്‍ മാ​സ്ക് ന​ല്‍​ണ​മെ​ന്നും ആ​വ​ശ്യ​മു​ള്ളി​ട​ത്ത് കൈ​യു​റ​യും കാ​ലു​റ​യും ന​ല്‍​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
സ്ഥാ​പ​ന ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ക​യ​ര്‍ എ​ക്സ്പോ​ര്‍​ട്ടേ​ഴ്സ്, സീ​ഫു​ഡ് എ​ന്‍​ഡ​സ്ട്രീ​സ് പ്ര​തി​നി​ധി​ക​ള്‍, വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് അ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. തൊ​ഴി​ലാ​ളി​ക​ള്‍ മാ​സ്ക് , സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. ഇ​വി​ട​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ മാ​സ്കാ​ണ് ന​ല്ല​ത്. വീ​ടു​ക​ളി​ല്‍ നി​ന്നും ധ​രി​ച്ചു​വ​രു​ന്ന മാ​സ്ക് മാ​റ്റി മെ​ഡി​ക്ക​ല്‍ മാ​സ്ക് ധ​രി​ക്കു​ന്ന​തി​നു ശ്ര​മി​ക്ക​ണം. ഇ​തു സൗ​ജ​ന്യ​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന ടേ​ബി​ള്‍, പ​രി​സ​രം, സ്പ​ര്‍​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യും ഫാ​ക്ട​റി​യു​ടെ ഉ​ള്‍​വ​ശ​വും വ്യ​വ​സ്ഥാ​പി​ത മാ​ര്‍​ഗ​ത്തി​ലൂ​ടെ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. കു​റ​ച്ചു ജീ​വ​ന​ക്കാ​രെ സ്ഥി​ര​മാ​യി നി​ര്‍​ത്തി ജോ​ലി ചെ​യ്യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ട​മ​ക​ള്‍​ അ​ത്ത​രം ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​ക​ണം. പ​റ്റു​ന്ന​ത്ര ഇ​വ​ര്‍​ക്കു പ്ര​ത്യേ​കം ശു​ചി​മു​റി സൗ​ക​ര്യം ന​ല്‍​കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​വേ​ള, ഭ​ക്ഷ​ണ സ​മ​യം, വി​ശ്ര​മ സ​മ​യം എ​ന്നി​വ നോ​ക്കി ജോ​ലി ചെ​യ്യു​ന്ന ചു​റ്റു​പാ​ട് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
ഫാ​ക്ട​റി​ക​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കും വൃ​ത്തി​യാ​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പി​പി​ഇ കി​റ്റ് ന​ല്‍​ക​ണം. വ്യ​വ​സാ​യ പാ​ര്‍​ക്കി​ലും ഫാ​ക്ട​റി​ക​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കാ​വൂ.
അ​തി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക വി​ശ്ര​മ സ്ഥ​ല​വും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഇ​വ​ര്‍​ക്ക് ഫാ​ക്ട​റി​യു​ടെ അ​ക​ത്തു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ന്‍ അ​വ​സ​രം ന​ല്‍​ക​രു​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും അ​ക​ത്തു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​ക​രു​ത്. പു​റ​ത്തു നി​ന്നു​ള്ള​വ​രെ ക​മ്പ​നി​ക്ക് അ​ക​ത്തു അ​ല​ഞ്ഞു​തി​രി​യാ​ന്‍ അ​വ​സ​രം ന​ല്‍​ക​രു​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
വ്യ​വ​സാ​യ വ​കു​പ്പ് നേ​ര​ത്തെ ന​ല്‍​കി​യി​ട്ടു​ള്ള കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വേ​ണം വ്യ​വ​സാ​യശാ​ല​ക​ളും ഫാ​ക്ട​റി​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​വി.​ ലൗ​ലി പ​റ​ഞ്ഞു. അ​ട​ഞ്ഞു​കി​ട​ന്ന ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്ന് മ​ലി​നീ​ക​ര​ണ ബോ​ര്‍​ഡ് പ്ര​തി​നി​ധി ബി​ജു പ​റ​ഞ്ഞു.