പാടത്തു ര​ണ്ടാംകൃ​ഷി ചെ​യ്തി​ല്ല; 30 കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ
Sunday, August 2, 2020 10:08 PM IST
അന്പലപ്പുഴ: പാ​ട​ശേ​ഖ​ര​ത്ത് ര​ണ്ടാംകൃ​ഷി ചെയ്യാതിരുന്നതി നെത്തുടർന്ന് 30 കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ.​ അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് കാ​ക്കാ​ഴം പാ​ലൂ​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​നു ചു​റ്റു​മു​ള്ള 30 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടു​മൂ​ലം വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ​ത്.​

ക​ഴി​ഞ്ഞവ​ർ​ഷ​വും ഇ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ൽ കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് പാ​ട​ശേ​ഖ​രസ​മി​തി​ക്കാ​ർ അ​റി​യി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ എ​ന്നാ​ൽ ക​ഴി​ഞ്ഞവ​ർ​ഷ​വും ഇ​തേ കാ​ര​ണം പ​റ​ഞ്ഞ് സ​ർ​ക്കാ​രി​ൽനി​ന്ന് പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ണം വാ​ങ്ങി​യെ​ന്നാ​ണ് പ​രി​സ​ര വാ​സി​ക​ളു​ടെ പ​രാ​തി.​

ഇ​ത്ത​വ​ണ കൃ​ഷി ചെ​യ്യാ​തെ പാ​ട​ശേ​ഖ​ര​ത്ത് വെ​ള്ളം ക​യ​റ്റി​യ​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. കാൻ​സ​ർ, വൃ​ക്കരോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​റം ലോ​കം കാ​ണാ​ൻ ക​ഴി​യാ​തെ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും മാ​റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​ വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ വീ​ടു​ക​ളി​ൽ പ്രാ​ഥ​മി​ക സൗ​ക​ര്യം പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ളെതെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ പാ​ട​ശേ​ഖ​രസ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്തര പ​രി​ഹാ​രം കാണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.