ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റി​ല്ല; അ​തി​തീ​വ്ര സോ​ണി​ലെ പ​രി​ശോ​ധ​ന​ക​ൾ മാ​റ്റിവ​ച്ചു
Sunday, August 2, 2020 10:08 PM IST
മാ​രാ​രി​ക്കു​ളം: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 1,14,18 വാ​ർ​ഡു​ക​ളി​ലാ​യി 30 ഓ​ളം കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളും സ​ന്പ​ർ​ക്കപ​ട്ടി​ക​യി​ൽ മു​ന്നൂ​റോ​ളം പേ​ർ ഉ​ണ്ടെ​ന്നി​രി​ക്കെ ആ​ന്‍റി​ജ​ൻ കി​റ്റു​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ ശ​നി​യാ​ഴ്ച മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് മാ​റ്റി​വച്ചു. ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ക്കേ​ണ്ട ടെ​സ്റ്റു​ക​ൾ ന​ട​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഇ.​വി.​ രാ​ജു, സു​നി​ത ചാ​ർ​ളി എ​ന്നി​വ​ർ പ​റ​ഞ്ഞു. കി​റ്റ് വ​രാ​തെ ടെ​സ്റ്റ് എ​ന്ന് ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ടെ​സ്റ്റ് ന​ട​ക്കാ​ത്ത​ത് മൂ​ലം സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ആ​കെ മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​ണ്. ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ൽ സ​ത്യ​ഗ്ര​ഹസ​മ​രം അ​നു​ഷ്‌ഠിക്കു​മെ​ന്നും അവർ പറഞ്ഞു.