കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇന്ന്
Sunday, August 2, 2020 10:06 PM IST
ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പെ​രു​ന്പ​ളം സിഎ​ച്ച്സി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്നു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
മ​ന്ത്രി കെ.​കെ.​ ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന ആ​ദ്യ​ത്തെ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് പെ​രു​ന്പ​ള​ത്തേ​ത്. എ​ഫ്എ​ച്ച്സി ആ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കി​ട്ടു​ന്ന പു​തി​യ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടു​മെ​ന്നും ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് അ​റി​യി​ച്ചു.