വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ വെ​ളി​ച്ച​മെ​ത്തും
Saturday, August 1, 2020 10:14 PM IST
ആ​ല​പ്പു​ഴ: 78 വ​യ​സു​ള്ള മു​തു​കു​ളം സ്വ​ദേ​ശി​നി​യാ​യ സീ​ത​യു​ടേ​യും ഭ​ര്‍​ത്താ​വി​ന്‍റേയും കാ​ല​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍ എ​ന്ന​ത്. വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​യ ഇ​വ​ര്‍ മാ​ത്രം താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ട്ടി​ല്‍ ഇ​ത്ര​കാ​ല​മാ​യും വെ​ളി​ച്ചം എ​ത്തി​യി​രു​ന്നി​ല്ല. ആ ​ദു​രി​ത​ത്തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലൂ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്കു വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ക്കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ചി​ല ത​ട​സ​ങ്ങ​ളാ​ണ് കാ​ല​ങ്ങ​ളാ​യു​ള്ള ഇ​വ​രു​ടെ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി നി​ന്നി​രു​ന്ന​ത്.

ഈ ​പ്ര​ശ്ന​ത്തി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നോ​ട്ടീ​സ് ന​ല്‍​കാ​നും ലൈ​ന്‍ വ​ലി​ക്കു​ന്ന​തി​നു ത​ട​സ​മാ​യി ന​ല്‍​ക്കു​ന്ന മ​ര​മോ ശി​ഖ​ര​മോ ഉ​ണ്ടെ​ങ്കി​ല്‍ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ് ക​ള​ക്ട​ര്‍ അ​ദാ​ല​ത്തി​ലൂ​ടെ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​ല്ലാ​ത്ത​പ​ക്ഷം കെഎ​സ്ഇ​ബി സ്വ​മേ​ധ​യാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ദാ​ല​ത്തി​ലൂ​ടെ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.