മെ​ഡി​. കോ​ള​ജി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പി​പി​ഇ കി​റ്റ്
Saturday, August 1, 2020 10:14 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​ല്ലാം പി​പി​ഇ കി​റ്റ്. ഡോ​ക്ട​ര്‍​മാ​ര​ട​ക്കം 25 ജീ​വ​ന​ക്കാ​രാ​ണ് ഇ​തു​ധ​രി​ച്ചു സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ല്‍ നേ​രി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഇ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണ്. ഇ​തു​ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡോ​ക്ട​ര്‍​മാ​ര്‍, ഹൗ​സ് സ​ര്‍​ജ​ന്‍​മാ​ര്‍, പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍, ന​ഴ്സു​മാ​ര്‍, അ​റ്റ​ന്‍റ​ര്‍​മാ​ര്‍ തു​ട​ങ്ങി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും മു​ഴു​വ​ന്‍ സ​മ​യം പി​പി​ഇ കി​റ്റ് ധ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന രോ​ഗി​ക​ളെ കി​ട​ത്തി​യി​രി​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഫെ​യ്സ് ഷീ​ല്‍​ഡ്, മാ​സ്ക്, ഷീ​ല്‍​ഡ് തു​ട​ങ്ങി​യ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഈ ​രീ​തി​യി​ല്‍ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഡോ​ക്ട​ര്‍​മാ​രടക്കമുള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ രോ​ഗി​ക​ളാ​യി മാ​റു​മെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യതെ​ന്നും സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍.​വി. രാം​ലാ​ല്‍ പ​റ​ഞ്ഞു.