അ​ണുന​ശീ​ക​ര​ണം: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
Saturday, August 1, 2020 10:14 PM IST
ആ​ല​പ്പു​ഴ: അ​ണു​ന​ശീ​ക​ര​ണം​ സം​ബ​ന്ധി​ച്ച് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. രോ​ഗാ​ണു​വി​നെ വ​ഹി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ത​ല​ങ്ങ​ൾ (കൈ​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, ഹാ​ൻ​ഡ് റെ​യി​ലു​ക​ൾ, വാ​തി​ൽ​പ്പി​ടി​ക​ൾ, സ്വി​ച്ചു​ക​ൾ, ഫോ​ണ്‍, ടാ​പ്പു​ക​ൾ) അ​ണു​വി​മു​ക്ത​മാ​ക്കു​ക. പ്ര​ത​ല​ങ്ങ​ൾ ബ്ലീ​ച്ച് ലാ​യ​നി പോ​ലു​ള്ള അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക. കൈ​ക​ൾ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.

സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡ് സ​മ​യ​മെ​ങ്കി​ലും ചെ​ല​വ​ഴി​ച്ച് കൈ​ക​ൾ ക​ഴു​കു​ക. തു​ണി​ക​ൾ, മാ​സ്ക് തു​ട​ങ്ങി​യ​വ സോ​പ്പ് ലാ​യ​നി​യി​ൽ മു​ക്കി​വ​ച്ച് ക​ഴു​കാം. ചൂ​ട് ക്ര​മീ​ക​രി​ക്കാ​വു​ന്ന വാ​ഷിം​ഗ് മെ​ഷി​നു​ക​ളി​ൽ ഡി​റ്റ​ർ​ജ​ന്‍റ് ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാം. ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക.

30 ഗ്രാം​ബ്ലീ​ച്ചി​ംഗ് പൊ​ടി (ആ​റ് ടീ ​സ്പൂ​ണ്‍) ഒ​രു​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ല​യി​പ്പി​ക്കു​ക. കൈ​യു​പ​യോ​ഗി​ച്ച് ല​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. അ​ല​ർ​ജി​യു​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ കൈ​യു​റ​ക​ൾ ധ​രി​ച്ച് ച​ർ​മ​വു​മാ​യി സ​ന്പ​ർ​ക്കം വ​രു​ന്നി​ല്ലെ​ന്നു​റ​പ്പാ​ക്കു​ക. വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞ ലാ​യ​നി ആ​റു​മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ അ​ട​ച്ചു സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ബ്ലീ​ച്ചിം​ഗ് ലാ​യ​നി നി​ർ​മി​ക്കു​ന്പോ​ൾ ക​ണ്ണി​ൽ വീ​ഴാ​തെ ശ്ര​ദ്ധി​ക്കു​ക. അ​ഥ​വാ വീ​ണാ​ൽ 15-20 മി​നി​റ്റ് ധാ​രാ​ളം​വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. ഡോ​ക്ട​റെ​ കാ​ണു​ക. വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​വും പു​റ​വും വൃ​ത്തി​യാ​ക്കാ​ൻ മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ബ്ലീ​ച്ച് ലാ​യ​നി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.