ഫ​​സ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​റു​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പി​​നു സ​​മി​​തി
Wednesday, July 15, 2020 11:15 PM IST
ആ​​ല​​പ്പു​​ഴ: ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഓ​​രോ പ​​ഞ്ചാ​​യ​​ത്തി​​ലും ആ​​രം​​ഭി​​ക്കു​​ന്ന കോ​​വി​​ഡ് ഫ​​സ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെ​​ൻ​​റ് സെ​​​ന്‍റ​റു​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല പ​​ഞ്ചാ​​യ​​ത്തു​ത​​ല ക​​മ്മി​​റ്റി​​ക്ക്. സി​​എ​​ഫ്​​ടി​​സി​​ക​​ൾ​​ക്കാ​​യി കു​​റ​​ഞ്ഞ​​ത് 50 ബെ​​ഡ്ഡു​​ക​​ൾ എ​​ങ്കി​​ലും സ്ഥാ​​പി​​ക്കാ​​വു​​ന്ന കെ​​ട്ടി​​ടം ക​​ണ്ടെ​​ത്തി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ ജി​​ല്ലാ​​ക​​ള​​ക്ട​​ർ എ. ​​അ​​ല​​ക്സാ​​ണ്ട​​ർ ത​​ദ്ദേ​​ശ ​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​. ഇ​​വി​​ടെ ആ​​വ​​ശ്യ​​മാ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്ക​​ണം. സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ചെ​​യ​​ർ​​പേ​​ഴ്സ​​ണും മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ക​​ണ്‍​വീ​​ന​​റും ആ​​യി​​ട്ടു​​ള്ള വി​​പു​​ല​​മാ​​യ ക​​മ്മ​​റ്റി ആ​​യി​​രി​​ക്കും. സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​ന്മാ​​ർ​​ക്കും പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​മാ​​ണ് ഒ​​രു​​ക്കേ​​ണ്ട​​ത്. സെ​​ന്‍റ​​റി​​ന്‍റെ ന​​ട​​ത്തി​​പ്പി​​നു പ്രാ​​ദേ​​ശി​​ക​ സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രെ നി​​യോ​​ഗി​​ക്കാം. വേ​​ണ​​മെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​രെ വി​​ട്ടു ന​​ൽ​​കു​​മെ​​ന്നും ക​​ള​​ക്‌​ട​​ർ ത​​ദ്ദേ​​ശ ഭ​​ര​​ണ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യു​​ള്ള വീ​​ഡി​​യോ കോ​​ണ്‍​ഫ​റ​ൻ​​സി​​ൽ വ്യ​​ക്ത​​മാ​​ക്കി.