ബ​​സ്, ടാ​​ക്സി, ഓ​​ട്ടോ​​റി​​ക്ഷ; ഡ്രൈ​​വ​​ർ​​ ക്യാ​​ബി​​ൻ വേ​​ർ​​തി​​രി​​ച്ച് സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ നി​​ർ​​ദേ​​ശം
Tuesday, July 14, 2020 10:39 PM IST
ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സ്, ടാ​​ക്സി, ഓ​​ട്ടോ​​റി​​ക്ഷ എ​​ന്നി​​വ​​യു​​ടെ ഡ്രൈ​​വ​​ർ ക്യാ​​ബി​​ൻ വേ​​ർ​​തി​​രി​​ച്ച ശേ​​ഷ​​മേ ഇ​​ന്നു മു​​ത​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്താ​​വൂ എ​​ന്ന് ആ​​ല​​പ്പു​​ഴ ആ​​ർ​​ടി​​ഒ പി.​​ആ​​ർ. സു​​മേ​​ഷ് അ​​റി​​യി​​ച്ചു.
ജൂ​​ലൈ 15 ന് ​​ശേ​​ഷം നി​​ർ​​ദേ​​ശം പാ​​ലി​​ക്കാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. അ​​തേ​​സ​​മ​​യം നി​​ർ​​ദേ​​ശം ന​​ട​​പ്പി​​ൽ വ​​രു​​ത്താ​​ൻ കു​​റ​​ച്ചെ​​ങ്കി​​ലും കാ​​ല​​താ​​മ​​സം വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സം​​ഘ​​ട​​ന​​ക​​ൾ രം​​ഗ​​ത്ത് എ​​ത്തി​​യി​​ട്ടു​​ണ്ട്.

പ്ര​​തി​​രോ​​ധ
പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി
ഭാ​​ര​​തീ​​യ ചി​​കി​​ത്സാ
വ​​കു​​പ്പ്

ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​മൃ​​തം, പു​​ന​​ർ​​ജ​​നി, ടെ​​ലി കൗ​​ണ്‍​സലിം​​ഗ്- ക​​ണ്‍​സ​​ൽ​​ട്ടേ​​ഷ​​ൻ, സു​​ഖാ​​യു​​ഷ്യം, സ്വാ​​സ്ഥ്യം തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ ശാസ്ത്രീയ​​മാ​​യി ന​​ട​​പ്പാ​​ക്കി വ​​രു​​ന്ന​​താ​​യി ഭാ​​ര​​തീ​​യ ചി​​കി​​ത്സാ വ​​കു​​പ്പ് ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​എ​​സ്. ഷീ​​ബ അ​​റി​​യി​​ച്ചു.