ത​ണ്ണീ​ർ​മു​ക്ക​ത്ത് ആ​ദ്യ ഘ​ട്ട​ത്തി​ൽ 4,114 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ പ​ദ്ധ​തി
Tuesday, July 14, 2020 10:37 PM IST
ആ​​ല​​പ്പു​​ഴ : ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ൻ വീ​​ടു​​ക​​ൾ​​ക്കും ശു​​ദ്ധ​​ജ​​ല ല​​ഭ്യ​​ത ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നാ​​യി ജ​​ല​​ജീ​​വ​​ൻ മി​​ഷ​​നു​​മാ​​യി ചേ​​ർ​​ന്ന് സ​​ന്പൂ​​ർ​​ണ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി.
ആ​​ദ്യ​​ഘ​​ട്ട​​മാ​​യി മു​​പ്പ​​ത് മീ​​റ്റ​​റി​​നു​​ള​​ളി​​ൽ കു​​ടി​​വെ​​ള്ളം വേ​​ണ്ടി​​വ​​രു​​ന്ന 4,114 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ​​യാ​​ണ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി സ​​മ​​ർ​​പ്പി​​ച്ച അ​​ഞ്ചു കോ​​ടി രൂ​​പ​​യു​​ടെ പ്രോ​​ജ​​ക്ട് അം​​ഗീ​​ക​​രി​​ക്കു​​ക​​യും ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് വി​​ഹി​​ത​​മാ​​യി 41 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്. പ​​ദ്ധ​​തി പ്ര​​കാ​​രം ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ ആ​​യി​​രം രൂ​​പ​​വ​​ച്ച് ന​​ൽ​​കി​​യാ​​ൽ മ​​തി​​യാ​​കും. കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​മാ​​യി ചേ​​ർ​​ന്നാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റിയു​​ടെ പ്രോ​​ജ​​ക്ട് ഓ​​ഫീ​​സും ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തും സം​​യു​​ക്ത​​മാ​​യി​​ട്ടാ​​ണ് പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള​​ള​​തെ​​ന്ന് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​പി.​​എ​​സ്. ജ്യോ​​തി​​സ് പ​​റ​​ഞ്ഞു. പ​​ദ്ധ​​തി നി​​ർ​​വഹ​​ണ​​ത്തി​​നു​​ള​​ള സ​​മ്മ​​ത​​പ​​ത്രം ഭ​​ര​​ണ​​സ​​മി​​തി അം​​ഗീ​​ക​​രി​​ക്കു​​ക​​യും വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റിക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്തു.