അ​ല​ഞ്ഞു തി​രി​യു​ന്ന​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ടം ഏ​റ്റെ​ടു​ത്തു
Monday, July 13, 2020 9:49 PM IST
ആ​​ല​​പ്പു​​ഴ: കോ​​വി​​ഡ്-19 രോ​​ഗ വ്യാ​​പ​​ന നി​​യ​​ന്ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ല​​ഞ്ഞ് തി​​രി​​യു​​ന്ന​​വ​​ർ, അ​​ഗ​​തി​​ക​​ൾ, മാ​​ന​​സി​​ക ദൗ​​ർ​​ഭ​​ല്യ​​മു​​ള്ള​​വ​​ർ എ​​ന്നി​​വ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി പാ​​ർ​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ടു​​ത്ത് ജി​​ല്ല ഭ​​ര​​ണ​​കൂ​​ടം. ആ​​ല​​പ്പു​​ഴ മു​​നി​​സി​​പ്പാ​​ലി​​റ്റി പ​​രി​​ധി​​യി​​ലു​​ള്ള ക്ര​​സ​​ന്‍റ് ഓ​​ർ​​ഫ​​നേ​​ജ്, സ​​ക്ക​​റി​​യ ബ​​സാ​​ർ ആ​​ല​​പ്പു​​ഴ എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കെ​​ട്ടി​​ട​​വും അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​വും ഈ ​​ആ​​വ​​ശ്യ​​ത്തി​​ലേ​​ക്ക് ഏ​​റ്റെ​​ടു​​ത്ത് ജി​​ല്ല ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വാ​​യി. ദു​​ര​​ന്ത നി​​വാ​​ര​​ണ വ​​കു​​പ്പ പ്ര​​കാ​​ര​​മാ​​ണ് ജി​​ല്ല ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോറി​​റ്റി ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ക​​ള​​ക്ട​​ർ കെ​​ട്ടി​​ടം ഏ​​റ്റെ​​ടു​​ത്ത​​ത്. ഈ ​​സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് പാ​​ർ​​പ്പി​​ക്കു​​ന്ന​​വ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി എ​​ത്തി​​ക്കു​​ന്ന​​തി​​നും പാ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നും പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ചു​​മ​​ത​​ല ജി​​ല്ല സാ​​മൂ​​ഹി​​ക നീ​​തി ഓ​​ഫീ​​സ​​ർ​​ക്കാ​​ണ്. കെ​​ട്ടി​​ട​​ത്തി​​ന്‍റെ സൂ​​ക്ഷി​​പ്പ്, പ​​രി​​പാ​​ല​​ന ചു​​മ​​ത​​ല​​യും സാ​​മൂ​​ഹി​​ക നീ​​തി ഓ​​ഫീ​​സ​​ർ​​ക്കാ​​ണ്.
അ​​ല​​ഞ്ഞ് തി​​രി​​യു​​ന്ന​​വ​​രേ​​യും അ​​ഗ​​തി​​ക​​ളേ​​യും സു​​ര​​ക്ഷി​​ത​​മാ​​യി പാ​​ർ​​പ്പി​​ക്കാ​​നാ​​യി ജി​​ല്ലാ സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്ന് ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ നേ​​ര​​ത്തജി​​ല്ല ക​​ള​​ക്ട​​ർ​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു.