ജൈ​വ​ഗൃ​ഹം പ​ദ്ധ​തിയുമായി മ​ര​ങ്ങാ​ട്ടു​പി​ള്ളി​ ഗ്രാമപഞ്ചായത്ത്
Saturday, July 11, 2020 10:51 PM IST
മ​ര​ങ്ങാ​ട്ടു​പി​ള്ളി: കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ജൈ​വ​ഗൃ​ഹം പ​ദ്ധ​തി മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൃ​ഷി​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​കവി​ള​ക​ൾ​ക്കൊ​പ്പം മൃ​ഗ​പ​രി​പാ​ല​നം, കോ​ഴി വ​ള​ർ​ത്ത​ൽ, താ​റാ​വ് വ​ള​ർ​ത്ത​ൽ, മ​ത്സ്യ​കൃ​ഷി, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ സം​ര​ംഭ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട സം​യോ​ജി​ത കൃ​ഷി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്ഥ​ല വി​സ്തൃ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു മു​ത​ൽ 30 സെ​ന്‍റ് വ​രെ 30000 രൂ​പ, 31 മു​ത​ൽ 40 സെ​ന്‍റ് വ​രെ 40000 രൂ​പ, 41 മു​ത​ൽ അ​ഞ്ച് ഏ​ക്ക​ർ വ​രെ 50000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ധ​ന​സ​ഹാ​യ​ത്തി​ന്‍റെ 70 ശ​ത​മാ​നം ആ​ദ്യ വ​ർ​ഷ​വും 30 ശ​ത​മാ​നം ര​ണ്ടാം വ​ർ​ഷ​വും മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ന​ൽ​കു​ക.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​ന്ന​ത്തു​ക​ല​യ​ത്തോ​ലി​ൽ ജോ​യി ജോ​സ​ഫി​ന്‍റെ കു​ള​ത്തി​ൽ കൃ​ഷി​യി​റ​ക്കി ഗ്രാ​മ​പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു നി​ർ​വ​ഹി​ച്ചു. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.