ജി​ല്ല​യി​ൽ 87 പേ​ർ​ക്ക് കോ​വി​ഡ്; 47 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്
Saturday, July 11, 2020 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 87 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 47 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 19 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. 14 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും. അ​ഞ്ചു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യി 338 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്

ഇ​തി​നി​ടെ 11 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ അ​രൂ​ർ സ്വ​ദേ​ശി​നി​ക​ൾ, ദ​മാ​മി​ൽ നി​ന്ന് എ​ത്തി​യ ബു​ധ​നൂ​ർ സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ ക​രു​വാ​റ്റ, ചെ​ങ്ങ​ന്നൂ​ർ, ചേ​ർ​ത്ത​ല, മു​ഹ​മ്മ, പാ​ല​മേ​ൽ സ്വ​ദേ​ശി​ക​ൾ, ദു​ബാ​യി​ൽ നി​ന്നു​വ​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി, ബ​ഹ​റി​നി​ൽ നി​ന്നും വ​ന്ന ബു​ധ​നൂ​ർ സ്വ​ദേ​ശി, മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ആ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​ർ 250 ആ​യി.

അ​ന്പ​തു​പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. എ​ട്ടു​പേ​രെ ഒ​ഴി​വാ​ക്കി. 314 പേ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 368 പേ​ർ​ക്ക് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ 607 പേ​രെ ഒ​ഴി​വാ​ക്കി. 145 പേ​ർ വി​ദേ​ശ​ത്തു നി​ന്നും പു​തു​താ​യി എ​ത്തി. 201 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു. 6191 പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ൽ ആ​കെ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​ത്. 237 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 212 പേ​രു​ടെ ഫ​ല​ങ്ങ​ളും വ​ന്നു.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ൽ വ​രു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ നൂ​റ​നാ​ട്, പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ലാ​ർ​ജ് ക്ല​സ്റ്റ​ർ-​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത ധാ​രാ​ളം കോ​വി​ഡ് കേ​സു​ക​ളും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഉ​ള്ള രോ​ഗ​ബാ​ധ​യും സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്. നി​ര​വ​ധി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ഐ​ടി​ഡി​പി ബ​റ്റാ​ലി​യ​നി​ലെ 50ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഉ​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.

ഈ ​താ​ലൂ​ക്കി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്നു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും, അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും, കാ​യം​കു​ളം പു​ന​ലൂ​ർ റോ​ഡി​ലൂ​ടെ​യും ഗ​താ​ഗ​തം അ​നു​വ​ദ​നീ​യ​മാ​ണ്.

എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഇ​റ​ങ്ങാ​നോ, ക​യ​റാ​നോ പാ​ടു​ള​ള​ത​ല്ല. അ​വ​ശ്യ-​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്രം രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 മ​ണി​വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു (പി​ഡി​എ​സ്) രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. ഒ​രേ സ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. മ​റ്റു​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പു​റ​ത്തു​നി​ന്ന് അ​വ​ശ്യ വ​സ്തു​ക്ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം പോ​ലീ​സ് -വാ​ർ​ഡ് ആ​ർ​ആ​ർ​റ്റി​ക​ളു​ടെ സേ​വ​നം തേ​ടാ​വു​ന്ന​താ​ണ്. പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം.

കോ​വി​ഡ് 19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​ത്രം അ​വ​ശ്യ​ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. പോ​ലീ​സ്, ട്ര​ഷ​റി, പെ​ട്രോ​ളി​യം, എ​ൽ.​പി.​ജി, പോ​സ്റ്റോ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളും അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് 19 നി​ർ​വ്യാ​പ​ന-​നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ല്കി. ഈ ​ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ക​ജ​ഇ സെ​ക്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ചേർത്തല താലൂക്ക് കൂടാതെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വാ​ർ​ഡ് ഒ​ന്ന്, പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന്, ആ​ല പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13, വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ട്, മൂ​ന്ന് തു​ട​ങ്ങി​യ വാ​ർ​ഡു​ക​ൾ ജി​ല്ല​യി​ലെ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ര​ണ്ടു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.