ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Friday, July 10, 2020 9:41 PM IST
ആ​ല​പ്പു​ഴ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​വി​ഡ് 19 വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ ജി​ല്ല​യി​ലെ വി​വി​ധ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളി​ൽ നി​യോ​ഗി​ച്ച് ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ 13നു ​രാ​വി​ലെ പ​ത്തി​ന് അ​താ​തു ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ളി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം. ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം വ​കു​പ്പ് 51 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ അ​റി​യി​ച്ചു.