ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ൽ ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​ക പൈ​തൃ​ക​ച​രി​ത്ര മ്യൂ​സി​യം
Thursday, July 9, 2020 9:55 PM IST
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ൽ ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​ക പൈ​തൃ​ക ച​രി​ത്ര മ്യൂ​സി​യം ഒ​രു​ക്കു​ന്നു. പ​ദ്ധ​തി ആ​ലോ​ച​ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ലെ 675 ച​തു​ര​ശ്ര​അ​ടി കെ​ട്ടി​ടം ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. പ​ഴ​യ​കാ​ല വ​സ്തു​ക്ക​ൾ, നാ​ട്ട​റി​വു​ക​ൾ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, ക​ലാ, സാ​ഹി​ത്യ ച​രി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രും ത​ല​മു​റ​യ്ക്കാ​യി കാ​ത്തു സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മ്യൂ​സി​യ​ത്തി​ലേ​ക്കു വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​രാ​ത​ന രേ​ഖ​ക​ളും പ​ഴ​യ​കാ​ല വ​സ്തു​ക്ക​ളും സം​ഭാ​വ​ന​യാ​യി ന​ൽ​കാം. അ​വ​രു​ടെ പേ​രും വി​ലാ​സ​വും സ​ഹി​തം മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
കേ​ന്ദ്ര കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സിം​ചാ​യി യോ​ജ​ന​യി​ൽ (പി​എം​കെഎസ്‌വൈ) മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​നു പ​ഠ​ന യാ​ത്ര​ക്കാ​യി ല​ഭി​ച്ച ഫ​ണ്ട് ആ​ണ് ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​ക​പൈ​തൃ​ക​ച​രി​ത്ര മ്യൂ​സി​യ​ത്തി​നാ​യി വി​ന​യോ​ഗി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഠ​ന​യാ​ത്ര​ക​ൾ സാ​ധ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു 30 ദി​വ​സം കൊ​ണ്ടു മ്യൂ​സി​യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.