തെ​ർ​മ​ൽ സ്കാ​ന​ർ കൈ​മാ​റി
Thursday, July 9, 2020 9:55 PM IST
മാ​വേ​ലി​ക്ക​ര: ക​ഐ​സ്്ടി എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) മാ​വേ​ലി​ക്ക​ര യൂ​ണി​റ്റി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ ഗ്യാ​രേ​ജ് ജീ​വ​ന​ക്കാ​ർ​ക്കാ​യി സേ​വാ ഭാ​ര​തി തെ​ർ​മ​ൽ സ്കാ​ന​ർ, സേ​ഫ് ഷീ​ൽ​ഡ് എ​ന്നി​വ കൈ​മാ​റി.
സേ​വാ​ഭാ​ര​തി മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കൊ​ച്ചി​ക്ക​ലി​ൽ നി​ന്നും തെ​ർ​മ​ൽ സ്കാ​ന​റും സേ​ഫ് ഷീ​ൽ​ഡും ക​ഐ​സ്ആ​ർ​ടി​സി മാ​വേ​ലി​ക്ക​ര ഡി​പ്പോ എ​റ്റി​ഒ വി. ​ഷാ​ജി, അ​സി. ഡി​പ്പോ എ​ൻ​ജി​നീ​യ​ർ ബി​നു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. സേ​വാ​ഭാ​ര​തി ജി​ല്ലാ ക​മ്മ​റ്റി അം​ഗം ഗോ​പ​ൻ ഗോ​കു​ലം, മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബി. ബാ​ലാ​ജി, എം​പ്ലോ​യീ​സ് സം​ഘ് മാ​വേ​ലി​ക്ക​ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ച്ച്. ബി​ജു, യൂ​ണി​റ്റ് ട്ര​ഷ​റാ​ർ എ​ൽ. വി​ഷ്ണു​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.