വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് ഷിം​ജി യാ​ത്ര​യാ​യി
Thursday, July 9, 2020 9:55 PM IST
എ​ട​ത്വ: ശ​രീ​ര പേ​ശി​ക​ള്‍ ക്ഷ​യി​ക്കു​ന്ന രോ​ഗ​ത്തി​ല്‍ അ​ടി​മ​പ്പെ​ട്ട് ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ ശ​യ്യാ​വ​ലം​ബ​യാ​യ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ഷിം​ജി (46) വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​യ്ക്ക് യാ​ത്ര​യാ​യി. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍ ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് പാ​ല​പ്പ​റ​മ്പി​ല്‍ ക​ക്കാ​ടം​പ​ള്ളി പ​രേ​ത​നാ​യ പി.​കെ രാ​ജ​പ്പ​ന്‍റെ​യും സ​ര​സ​മ്മ​യു​ടേ​യും മ​ക​നാ​യ ഷിം​ജി​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ്വാ​സ ത​ട​സം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യ ഷിം​ജി​ക്ക് 21 വ​ര്‍​ഷം മു​ന്പാ​ണ് പേ​ശി​ക​ള്‍ ക്ഷ​യി​ക്കു​ന്ന രോ​ഗം പി​ടി​കൂ​ടി​യ​ത്. ദി​വ​ങ്ങ​ള്‍​ക്ക​കം ശ​രീ​രം ത​ള​രു​ക​യും ചെ​യ്തു. ഷിം​ജി​യു​ടെ ചി​കി​ത്സ​ക്കി​ട​യി​ല്‍ സ​ഹോ​ദ​രി ഷൈ​ല​ജ​യ്ക്കും (43) രോ​ഗ​ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി.
കാ​ണ്‍​പൂ​രി​ല്‍ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു വ​ര​വെ​യാ​ണ് ഷൈ​ല​ജ​യേ​യും രോ​ഗം പി​ടി​കൂ​ടി​യ​ത്. 14 വ​ര്‍​ഷ​മാ​യി ഷൈ​ല​ജ​യും ത​ള​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. പി​താ​വാ​യ പി.​കെ രാ​ജ​പ്പ​നാ​ണ് ശ​യ്യാ​വ​ലം​ബ​രാ​യ ഇ​രു​വ​ര്‍​ക്കും തു​ണ​യാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് പി​താ​വ് മ​രി​ച്ചു. ഇ​തോ​ടെ കു​ടും​ബം തീ​ര്‍​ത്തും അ​നാ​ഥ​മാ​യി തീ​ര്‍​ന്നു. രാ​ജ​പ്പ​ന്‍റെ മ​ര​ണ​ശേ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷിം​ജി ചി​കി​ത്സ സ​ഹാ​യ നി​ധി രൂ​പി​ക​രി​ച്ചാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ഷിം​ജി​യു​ടെ സം​സ്‌​കാ​രം ന​ട​ന്നു. പ​രേ​ത​നാ​യ സ​ഹോ​ദ​ര​ന്‍ ഷാ​ജി.