അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു
Thursday, July 9, 2020 9:55 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ്ട്രോം​ഗ്റൂം തു​റ​ന്ന് സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം ഓ​ഫീ​സ​ർ​മാ​ർ, വി​ജി​ല​ൻ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

നി​ത്യോ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ, കാ​ണി​ക്ക​വ​ഞ്ചി, ന​ട​വ​ര​വ് എ​ന്നി​വ​യാ​ണ് തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ സ​ബ്ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​വേ​ലി​ക്ക​ര, ക​രു​നാ​ഗ​പ്പ​ള​ളി, ച​ങ്ങ​നാ​ശേ​രി സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.​ഹ​രി​പ്പാ​ട് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള 340 ഓ​ളം വ​രു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ദേ​വ​സ്വം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​ബൈ​ജു പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന മു​ഴു​വ​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.​വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഒ.​ബി. ദി​ലീ​പ് കു​മാ​ർ, മ​നു, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജ​യ​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മ​നോ​ജ്, അ​താ​ത് സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.