ക​രി​മ​ണ​ൽ ഖ​ന​നം: സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി സം​ഘ​ർ​ഷം
Thursday, July 9, 2020 9:51 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി സം​ഘ​ർ​ഷം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ന​ട​ക്കു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കാ​ട്ടി അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ജ​ന​കീ​യ സ​മ​ര സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ പു​റ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

പു​റ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ​ട​ർ​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നാ​യി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ കോ​വി​ഡ് പ​ട​രാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത് പോ​ലീ​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​രു​മാ​ണെ​ന്ന് ജ​ന​കീ​യ സ​മ​ര സ​മി​തി ആ​രോ​പി​ച്ചു. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ന്മാ​റി​യാ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​കാ​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​തം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി​ട്ടും ഖ​ന​ന​ത്തി​നും മ​ണ​ലെ​ടു​പ്പി​നു​മെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടും മ​ണ​ലെ​ടു​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ന്നി​ട്ടും സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലു​ള്ള​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ സ​ർ​ക്കാ​രാ​ണ് കോ​വി​ഡ് പ​ര​ത്തു​ന്ന​തെ​ന്നും സ​മ​ര സ​മി​തി ആ​രോ​പി​ച്ചു.