ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​ പേ​ർ​ക്കു പ​രി​ക്ക്
Wednesday, July 8, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: പെ​ട്രോ​ൾപ​ന്പി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​ക്കി​റ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്കി ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​ പേ​ർ​ക്കു പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​രാ​യ ചെ​റു​ത​ന ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ മ​ക​ൻ ദീ​പ​ക് (20), ഇ​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സു​ഹൃ​ത്ത് ചെ​റു​ത​ന ആ​യാ​പ​റ​ന്പ് ത​ടി​യ​ൻ കാ​ട്ടി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ അ​ജി​ത്ത് (20), ഓ​ട്ടോ ഡ്രൈ​വ​ർ ക​രു​മാ​ടി മു​ണ്ട​ക​ത്തി​ൽ​പ്പ​റ​ന്പി​ൽ ശ്രീ​ജി​ത്ത് (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ കാ​ക്കാ​ഴം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​വ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പ​ക്കി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

ധ​ർ​ണ ന​ട​ത്തി

എടത്വ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെട്ട് കോ​ണ്‍​ഗ്ര​സ് ത​ല​വ​ടി നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മ​ിറ്റി​ ത​ല​വ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ാല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ്് കോ​ല​ത്തു​പ​റ​ന്പി​ൽ, സു​ഷ​മ സു​ധാ​ക​ര​ൻ, ലി​നു, കെ.​കെ. രാ​ജു, ശാ​ർ​ങ്ഗ​ധ​ര​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.