അ​ഞ്ചു​ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് 8.38 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പുഴ: തീ​ര​ദേ​ശ ​ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 56 വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 65 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​കു​ന്നു.
ആ​ല​പ്പുഴ​യി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ അ​ഞ്ചു​ സ്കൂ​ളു​ക​ൾ​ക്ക് പ​ദ്ധ​തി വ​ഴി 8.38 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​നു​പാ​തി​കാ​ടി​സ്ഥാ​ന​ത്തി​ൽ ക്ലാ​സ്മു​റി​ക​ൾ, ലൈ​ബ്ര​റി സം​വി​ധാ​നം, ലാ​ബു​ക​ൾ, സ്റ്റാ​ഫ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ ഒ​രു​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ നി​ർ​വ​ഹ​ണം കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖേ​ന​യാ​ണ്.
സ്കൂ​ളു​ക​ളു​ടെ സം​സ്ഥാ​ന​ത​ല നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ അ​നു​സ​രി​ച്ച് ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒ​രു​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സ്ഥ​ലം എം​എ​ൽ​എ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ഒ​ത്തു​ചേ​ർ​ന്ന് നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കു​ചേ​രും. ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ​ണ്‍​മെ​ൻ​റ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന് 2,01,21,312 രൂ​പ​യും കു​ട്ട​നാ​ട് ത​ക​ഴി മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന് 90,37,779രൂ​പ​യും, കു​ട്ട​നാ​ട് വീ​യ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1,62,19,758 രൂ​പ​യും ആ​ര്യാ​ട് നോ​ർ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ന് 85,13593 രൂ​പ​യും അ​രൂ​ർ കോ​ടം​തു​രു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന് 2,99, 34373 രൂ​പ​യും ഈ ​പ​ദ്ധ​തി വ​ഴി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.