ക​രാ​ർ നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന ക​ള്ള​ക്ക​ട​ത്ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എം.​ ലി​ജു
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ മ​റ​വി​ലെ വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.
പി​എ​സ്‌​സി​യെ മ​റി​ക​ട​ന്ന് അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധാ​ഗ്നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ് അ​ധ്യക്ഷ​ത വഹി ച്ചു. സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റ് അം​ഗം റ്റി.​ഡി. രാ​ജ​ൻ സ​മ​ര സ​ന്ദേ​ശം ന​ൽ​കി.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. സു​നി​ൽ, ആ​ർ. ശ്രീ​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ജി. മ​ധു, സി.​പി. ക​ർ​ത്താ, ബി. ​ഓ​മ​ന​ക്കു​ട്ട​ൻ, ജോ​സ് ഏ​ബ്ര​ഹാം, പി. ​അ​രു​ണ്‍​കു​മാ​ർ, പി. ​സ​ജി​മോ​ൻ, ഡി. ​ബാ​ബു, പി. ​സ്മി​ത, കെ.​പി. സ​മീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.