ജി​ല്ല​യി​ൽ 18 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 18 പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു നി​ന്നും നാ​ലു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ആ​റു​പേ​ർ നൂ​റ​നാ​ട് ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. മൂ​ന്നു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 20ന് ​കൊ​ച്ചി​യി​ലെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, ജൂ​ണ്‍ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി, മും​ബൈ​യി​ൽ​നി​ന്നും ജൂ​ണ്‍ 18ന് ​ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ ചെ​റി​യ​നാ​ട് സ്വ​ദേ​ശി(48), മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ജൂ​ണ്‍ 19ന് ​വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി(55), ജൂ​ണ്‍ 22ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി, ഷാ​ർ​ജ​യി​ൽ നി​ന്നും ജൂ​ണ്‍ 24ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി, ദു​ബാ​യി​ൽനി​ന്നും ജൂ​ണ്‍ 18ന് ​കൊ​ച്ചി​യി​ലെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി(60), ജൂ​ണ്‍ 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി, ഗു​ജ​റാ​ത്തി​ൽ നി​ന്നും ജൂ​ലൈ മൂ​ന്നി​ന് ട്രെ​യി​നി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ച​ന്പ​ക്കു​ളം സ്വ​ദേ​ശി​നി(63), ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ നൂ​റ​നാ​ട് ഐ​ടി​ബി​പി​യി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​യു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ളും ഒ​രു സു​ഹൃ​ത്തും എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 221 പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 16 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.
കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ മു​തു​കു​ളം, കു​മാ​ര​പു​രം, ക​രു​വാ​റ്റ, ചേ​പ്പാ​ട്, ത​ഴ​ക്ക​ര, മ​ണ്ണ​ഞ്ചേ​രി, ചെ​റി​യ​നാ​ട് സ്വ​ദേ​ശി​ക​ൾ, അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ആ​ല, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ, ഖ​ത്ത​റി​ൽ നി​ന്ന് വ​ന്ന കൃ​ഷ്ണ​പു​രം സ്വ​ദേ​ശി , ഒ​മാ​നി​ൽ നി​ന്ന് വ​ന്ന മു​തു​കു​ളം സ്വ​ദേ​ശി, ദ​മാ​മി​ൽ നി​ന്നെ​ത്തി​യ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ, ഡ​ൽ​ഹി​യി​ൽനി​ന്നുവ​ന്ന നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി, സൗ​ദി​യി​ൽ​നി​ന്ന് വ​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത്.
ഇ​ന്ന​ലെ 13 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ ഒ​ന്പ​തു​പേ​രെ ഒ​ഴി​വാ​ക്കി. 246 പേ​രാ​ണ് ജി​ല്ല​യി​ലാ​കെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 538 പേ​രെ ഇ​ന്ന​ലെ ക്വാ​റന്‍റൈ നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. 333 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
162 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​ത്. 174 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 267 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ പ​ത്തി​യൂ​ർ 12-ാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജില്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.