പ്രോ​സി​ക്യൂ​ട്ട​ർ പാ​ട്ടെ​ഴു​തു​ക​യാ​ണ്, ക​ലാ​കാ​രന്മാ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ
Wednesday, July 8, 2020 9:58 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ലാക്കോട​തി​യി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പി. ഗീ​ത പാ​ട്ടെ​ഴു​തു​ക​യാ​ണ്, ക​ലാ​കാ​രന്മാ​ർ​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​ര​സ​ത മാ​റ്റാ​നാ​യാ​ണ് ആ​ല​പ്പു​ഴ അ​വ​ലൂ​ക്കു​ന്ന് പൂ​ജ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഗീ​ത പാ​ട്ടെ​ഴു​ത്ത് ആ​രം​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡ​ിയയി​ലൂ​ടെ ഇ​തു​പു​റ​ത്തെ​ത്തി​യ​പ്പോ​ൾ പ്രോ​ത്സാ​ഹ​ന​വു​മാ​യി നി​ര​വ​ധി​പേ​രെ​ത്തി. 25 ഓ​ളം പാ​ട്ടു​ക​ളാ​ണ് ഇ​ക്കാ​ല​ത്ത് എ​ഴു​തി​യ​ത്. ലോ​ക്ക് ഡൗ​ണി​നെത്തുട​ർ​ന്ന് പെ​രു​വ​ഴി​യി​ലാ​യ ക​ലാ​കാ​രന്മാ​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും പാ​ട്ടെ​ഴു​ത്തി​നു പി​ന്നി​ലു​ണ്ട്. ഗീ​ത എ​ഴു​തി​യ ഏ​ഴു​ പാ​ട്ടു​ക​ൾ അ​ട​ങ്ങി​യ ആ​ൽ​ബം ആ​ത്മ ക്രി​യേ​ഷ​ൻ​സി​നു​വേ​ണ്ടി സ​ഹോ​ദ​ര​നാ​യ സ​ലിം​കു​മാ​ർ നി​ർ​മി​ക്കാ​മെ​ന്നേ​റ്റു.
ആ​ല​പ്പി സു​രേ​ഷ്, ആ​ല​പ്പി സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​പ്പാ​ട് മ​ധു, ജോ​യ് സാ​ക്സ് തു​ട​ങ്ങി​യ​വ​ർ സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ങ്ങ​ൾ പി​ന്ന​ണി​ഗാ​യ​ക​ൻ സു​ദീ​പ്, ഹ​രീ​ഷ്, ആ​ല​പ്പി സു​രേ​ഷ്, ര​ഞ്ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ല​പി​ക്കു​ന്ന​ത്. ജി​ജി തോ​മ​സാ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത്. 12ന് ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ടി.​ജെ. ആഞ്ച​ലോ​സ് അ​ധ്യ​ക്ഷ​നാ​കും.
ത​ന്‍റെ 54 വ​യ​സി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് പാ​ട്ടു​ക​ൾ എ​ഴു​തു​ന്ന​തെ​ന്ന് ഗീ​ത പ​റ​യു​ന്നു.