കാ​ട​റി​വു​ക​ൾ​ക്കൊ​പ്പം സം​ഗീ​താ​റി​വു​ക​ളും കൈ​മാ​റി വ​ന​ശാ​സ്ത്ര​ജ്ഞ​ൻ
Wednesday, July 8, 2020 9:58 PM IST
ആ​ല​പ്പു​ഴ: കാ​ട​റി​വു​ക​ൾ​ക്കൊ​പ്പം സം​ഗീ​താ​റി​വു​ക​ളും കൈ​മാ​റി ഹ​രി​പ്പാ​ട് സ്വ​ദേ​ശി വ​ന​ശാ​സ്ത്ര​ജ്ഞ​ൻ. കോ​യ​ന്പ​ത്തൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റ​സ്റ്റ് ജ​നി​റ്റി​ക് ആ​ൻ​ഡ് ബ്രീ​ഡിം​ഗി​ലെ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഹ​രി​പ്പാ​ട് സ്വ​ദേ​ശി ഡോ. ​ക​ണ്ണ​ൻ സി.​എ​സ്. വാ​ര്യ​രാ​ണ് കാ​ട്ട​റി​വു​ക​ൾ​ക്കൊ​പ്പം സം​ഗീ​താ​റി​വു​ക​ളും കൈ​മാ​റി ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.
പ്ര​കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം സം​ഗീ​ത​രം​ഗ​ത്തും സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. മി​നി​സ്ട്രി ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഫോ​റ​സ്ട്രി​യു​ടെ പ്ര​കൃ​തി​വ​ന്ദ​നം എ​ന്ന സം​സ്കൃ​ത സ്വാ​ഗ​ത​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം ഇ​പ്പോ​ൾ വ​ന​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ തീം​സോ​ഗി​നും സം​ഗീ​തം ന​ല്കി​യി​രി​ക്കു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്.
കാ​ടും കാ​ട്ടാ​റും ക​ട​ലും കേ​ര​ള​നാ​ടി​ന്‍റെ പെ​രു​മ... എ​ന്നു തു​ട​ങ്ങു​ന്ന കാ​ട​റി​വ് ര​ചി​ച്ച​ത് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റാ​യ പ്ര​മോ​ദ് കൃ​ഷ്ണ​നാ​ണ്. പി. ​ജ​യ​ച​ന്ദ്ര​നാ​ണ് ആ​ലാ​പ​നം. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വാ​ഗ​ത​ഗാ​നം 2002-ൽ ​ന​ട​ത്തി​യ സെ​മി​നാ​റി​നാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ​താ​ണ്. ക​ഴി​ഞ്ഞ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഓ​ണ്‍​ലൈ​നി​ലാ​ക്കി​യ​പ്പോ​ഴും ഇ​ത് സ്വാ​ഗ​ത​ഗാ​ന​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെട്ട​തോ​ടെ ഇ​ത് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വാ​ഗ​ത​ഗാ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്ന. യ​ജു​ർ​വേ​ദ​ത്തെ ആ​സ്പ​ദ​മാ​ക്കി നാ​ട്ട, ആ​ന​ന്ദ​ഭൈ​ര​വി, ഹം​സ​ധ്വ​നി എ​ന്നീ രാ​ഗ​ങ്ങ​ളി​ലാ​ണ് ര​ണ്ടു​മി​നി​റ്റി​ൽ താ​ഴെ​യു​ള്ള ആ ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.
കേ​ര​ള​ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഫോ​റ​സ്ട്രി​യി​ൽ ഒ​ന്നാം​റാ​ങ്കു​നേ​ടി വി​ജ​യി​ച്ച ഡോ. ​ക​ണ്ണ​ൻ സി.​എ​സ്. വാ​ര്യ​ർ അ​വി​ടെ ക​ലാ​പ്ര​തി​ഭ​യു​മാ​യി​രു​ന്നു. ഗ​വേ​ഷ​ണ ജോ​ലി​ക്കി​ടെ ല​ളി​തം, ദ​ശ​പു​ഷ്പം എ​ന്നി​വ​യ​ട​ക്കം ആ​ൽ​ബ​ങ്ങ​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.